കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിച്ചുകളിക്കിടെ കണ്ടെയ്‌നറിൽ, കണ്ടെയ്‌നർ കപ്പലിലേക്ക്.. ബംഗ്ലാദേശി ബാലൻ എത്തിയത് മലേഷ്യയിൽ!!

3000 കിലോമീറ്റർ പിന്നിട്ട് മലേഷ്യയിലെ പോർട്ട് ക്ലാങ്ങിൽ എത്തി, അപ്പോഴും തന്റെ രാജ്യം വിട്ട് മറ്റൊരു രാജ്യത്ത് എത്തിയ കാര്യം ഫറിം അറിഞ്ഞില്ല.

Google Oneindia Malayalam News

ഒളിച്ചുകളി കളിക്കാത്തവർ കുറവായിരിക്കും. ഒളിച്ചുകളി കളിക്കാൻ തുടങ്ങുമ്പോൾ തന്നെ ശ്രദ്ധിച്ചുകളിക്കണമെന്ന് മുതിർന്നവന്നവര്ഡ പറയാറുണ്ട് ഒരു പരിധിക്കപ്പുറം പോകരുതെന്നും. എന്നാൽ ഇനി പറയാൻ പോകുന്നത് ഒളിച്ചുകളിച്ച് ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്ത് എത്തിയ പതിനഞ്ച് വയസ്സുകാരനെക്കുറിച്ചാണ്. ഇത് എങ്ങനെ സംഭവിച്ചു എന്നല്ലേ പറയാം.

ബംഗ്ലദേശിലെ ചിറ്റഗോങ് തുറമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയായിരുന്നു ഫഹിം. എല്ലാവരും കളിയുടെ ആവേശത്തിൽ. പിടികൊടുക്കാതെ പരമാവധി നിൽക്കുക എന്നതാണ് എല്ലാവരുടേsയും മനസ്സിൽ അങ്ങനെ കൂട്ടുകാർക്ക് പിടികൊടുക്കാതിരിക്കാനായി ഫഹിം ഒളിച്ച സ്ഥലമാണ് അബദ്ധമായത്.

കണ്ടെയ്നറിലെ ഉറക്കം..

കണ്ടെയ്നറിലെ ഉറക്കം..

ഒരു കണ്ടെയ്നറിൽ ആണ് കുട്ടി കയറി ഒളിച്ചത്. കണ്ടെയ്നറിൽ കയറിയ ഫഹീം അതിനിടെ ഉറങ്ങിപ്പോയി.ദൗർഭാഗ്യവശാൽ, കണ്ടെയ്നർ മലേഷ്യയിലേക്കുള്ള ഒരു വാണിജ്യ കപ്പലിൽ കയറ്റി. കണ്ടെയ്നർ യാത്ര ആരംഭിച്ചവിവരം ഫഹിം അറിഞ്ഞില്ല. 3000 കിലോമീറ്റർ പിന്നിട്ട് മലേഷ്യയിലെ പോർട്ട് ക്ലാങ്ങിൽ എത്തി, അപ്പോഴും തന്റെ രാജ്യം വിട്ട് മറ്റൊരു രാജ്യത്ത് എത്തിയ കാര്യം ഫറിം അറിഞ്ഞില്ല.

സ്വപ്നം കാണാനാവാത്ത തുക ലോട്ടറി അടിച്ചു..പക്ഷേ! കയ്യിലെ പണവും തീർന്നു..ഭാര്യയും പോയിസ്വപ്നം കാണാനാവാത്ത തുക ലോട്ടറി അടിച്ചു..പക്ഷേ! കയ്യിലെ പണവും തീർന്നു..ഭാര്യയും പോയി

ഭക്ഷണമില്ല, വെള്ളമില്ല...

ഭക്ഷണമില്ല, വെള്ളമില്ല...

6 ദിവസം ആണ് ഇതിനകത്ത് കുട്ടികഴിഞ്ഞത്. ഭക്ഷണവും വെള്ളവുമില്ലാതെ 6 ദിവസങ്ങൾ കഴിഞ്ഞ് മറ്റൊരു രാജ്യത്ത് കുട്ടി എത്തിച്ചേർന്നത്.

അവശനായി, കരയുന്ന നിലയിലാണ് കുട്ടി. ഈ മാസം 17ന് എത്തിയ കപ്പലിലെ കണ്ടെയ്നറിൽ നിന്ന് ആണ് അധികൃതർ കുട്ടിയെ കണ്ടെത്തിയതെന്ന് മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കണ്ടെയ്നറിനകത്തുനിന്ന് ശബ്ദം

കണ്ടെയ്നറിനകത്തുനിന്ന് ശബ്ദം

കണ്ടെയ്നറിനകത്തുനിന്ന് ശബ്ദം കേട്ടാണു ജീവനക്കാർ ശ്രദ്ധിച്ചത്. തളർന്ന്, അമ്പരപ്പോടെപുറത്തുവരുന്ന കുട്ടിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ആരോഗ്യനില വീണ്ടെടുത്ത കുട്ടി ചികിത്സയിലാണ്. ‌മനുഷ്യക്കടത്തല്ലെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മലേഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ക്യാഷറിന്റെ അബദ്ധത്തിന് കോടി ആദ്യം ലക്ഷമായി; ഒടുവില്‍ ദമ്പതികള്‍ക്ക് 8 കോടി; ഇതാണ് മഹാഭാഗ്യം..<br />ക്യാഷറിന്റെ അബദ്ധത്തിന് കോടി ആദ്യം ലക്ഷമായി; ഒടുവില്‍ ദമ്പതികള്‍ക്ക് 8 കോടി; ഇതാണ് മഹാഭാഗ്യം..

അപ്രതീക്ഷിത യാത്ര

അപ്രതീക്ഷിത യാത്ര


കുട്ടിയുടെ രക്ഷാപ്രവർത്തനത്തിന്റെ ഒരു റെഡ്ഡിറ്റ് വീഡിയോ തന്റെ രാജ്യത്ത് നിന്ന് 2,300 മൈൽ അകലെയുള്ള അപ്രതീക്ഷിത യാത്ര അവന്റെ ആരോഗ്യത്തെ എങ്ങനെ ബാധിച്ചുവെന്ന് കാണിച്ചു. ഉദ്യോഗസ്ഥർ കണ്ടെത്തിയപ്പോൾ കുട്ടിക്ക് പനി ഉണ്ടായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ അദ്ദേഹത്തെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അത് അങ്ങനെയല്ല

അത് അങ്ങനെയല്ല

"കുട്ടി കണ്ടെയ്‌നറിൽ പ്രവേശിച്ചു, ഉറങ്ങി എന്നാണ് വിശ്വസിക്കപ്പെടുന്നത്," മലേഷ്യൻ ആഭ്യന്തര മന്ത്രി ദത്തൂക് സെരി സൈഫുദ്ദീൻ നസുഷൻ ഇസ്മായിൽ മലേഷ്യൻ മാധ്യമമായ ബെർനാമയോട് പറഞ്ഞു.അതേസമയം, ആൺകുട്ടിയുടെ കേസ് മനുഷ്യക്കടത്ത് പദ്ധതിയാണെന്ന് പോലീസ് ആദ്യം സംശയിച്ചിരുന്നു. എന്നാൽ, പിന്നീട് ഇത് തള്ളിക്കളയുകയായിരുന്നു.

English summary
missing Bangladeshi boy was found six days later in a container in Malaysia, Here is what happened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X