കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യന്‍ വിമാനം റാഞ്ചിയത് തന്നെ

  • By Soorya Chandran
Google Oneindia Malayalam News

കോലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനം തട്ടിക്കൊണ്ട് പോയത് തന്നെയെന്ന് മലേഷ്യയുടെ വിശദീകരണം. മലേഷ്യന്‍ പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച് കൂട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ റാഞ്ചിക്കൊണ്ടുപോയ വിമാനത്തിന് എന്ത് പറ്റിയെന്ന് ഇപ്പോഴും വ്യക്തമല്ല. ഒന്നുകില്‍ വിമാനം കടലില്‍ താഴ്ത്തിയിട്ടുണ്ടാകാം... അല്ലെങ്കില്‍ ഏതെങ്കിലും ഒളി സങ്കേതത്തില്‍ ഒളിപ്പിച്ചിട്ടുണ്ടാകാം എന്നാണ് പ്രധാനമന്ത്രി നജീബ് റസാക്ക് വ്യക്തമാക്കിയത്.

Malaysia Airline

വിമാനം പറത്താന്‍ അറിവുള്ള ഒന്നോ അതിലധികമോ ആളുകള്‍ ചേര്‍ന്ന് റാഞ്ചിയതാകാനാണ് സാധ്യതയെന്ന് അന്വേഷണ സംഘം നേരത്തേ ഉറപ്പിച്ചിരുന്നു. പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നത്.

ഏഴ് ദിവസംങ്ങള്‍ക്ക് മുമ്പ് കോലാലംപൂരില്‍ നിന്ന് ബീജിങിലേക്ക് പുറപ്പെട്ട എംഎച്ച് 370 എന്ന ബോയിങ് 777 വിമാനമാണ് അപ്രത്യക്ഷമായത്. വിമാനത്തില്‍ 227 യാത്രക്കാരുള്‍പ്പെടെ 239 പേരാണ് ഉണ്ടായിരുന്നത്.

വിമാനം റാഞ്ചാനുള്ള കാരണം എന്തായിരിക്കും എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്തെങ്കിലും ആവശ്യങ്ങളോ മോചന ദ്രവ്യമോ ആരും ചോദിച്ചിട്ടും ഇല്ല. എങ്ങോട്ടാണ് വിമാനം കൊണ്ടുപോയിരിക്കുന്നത് എന്നും അറിയില്ല. വിമാനം കടലില്‍ താഴ്ത്തിക്കളഞ്ഞോ എന്നും പറയാന്‍ കഴിയുന്നില്ല.

എന്തായാലും തിരച്ചിലും അന്വേഷണവും തുടരാന്‍ തന്നെയാണ് മലേഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം. എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ട് തന്നെയായിരിക്കും അന്വേഷണം എന്നും പ്രധാനമന്ത്രി നജീബ് റസാക്ക് അറിയിച്ചു.

വിമാനത്തിന്റെ ആശയവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമാക്കിയതിന് ശേഷമാണ് ഓപ്പറേഷന്‍ നടത്തിയിട്ടുള്ളത്. റഡാര്‍ സംവിധാനങ്ങളില്‍ തെളിയാതിരിക്കാന്‍ ദിശമാറിയുള്ള സഞ്ചാരമായിരുന്നു വിമാനത്തിന്റേത്. ഉപഗ്രഹ നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ട്രാന്‍സ്‌പോണ്ടറുകളും പ്രവര്‍ത്തന രഹിതമാക്കിയിരുന്നു. ഇത്രയും കാണങ്ങള്‍ കൊണ്ട് തന്നെ വിമാനം റാഞ്ചിയതാകാമെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു അധികൃതര്‍.

വിമാനത്തിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ചൈനക്കാരായിരുന്നു. അഞ്ച് ഇന്ത്യക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇതിനിടെ യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ ഇപ്പോഴും ബെല്ലടിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ ഏറെ പ്രതീക്ഷ നല്‍കിയിരുന്നു.

English summary
"Despite media reports the plane was hijacked, I wish to be very clear, we are still investigating all possibilities as to what caused MH370 to deviate," Malaysian Prime Minister Najib Razak said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X