Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം കടല്‍ത്തീരത്തെ കസേരയില്‍; ഒരാഴ്ച്ചയായിട്ടും സുദിക്ഷ എവിടെ?

പിറ്റ്‌സ്ബര്‍ഗ്: അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി സുദിക്ഷ കൊനാങ്കിയെ കാണാതായിട്ട് ഒരാഴ്ച്ച പിന്നിടുമ്പോള്‍ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. അവധി ആഘോഷിക്കാനായി കരീബിയന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തിയപ്പോഴാണ് 20 വയസുകാരിയായ സുദിക്ഷയെ മാര്‍ച്ച് ആറിന് കാണാതാകുന്നത്. അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലൂടെ നടക്കവെ അപ്രത്യക്ഷയായ സുദിക്ഷയ്ക്കു വേണ്ടി വിപുലമായ തിരച്ചിലാണ് നടന്നുവരുന്നത്.

ഇപ്പോഴിതാ ബീച്ചിനരികില്‍ നിന്ന് വിദ്യാര്‍ത്ഥിനിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയെന്ന നിര്‍ണായക വിവരമാണ് പുറത്തുവരുന്നത്. ബീച്ചിനരികില്‍ ഒരു കസേരയില്‍ നിന്നാണ് വസ്ത്രം കണ്ടെത്തിയത്. ബിക്കിനിക്കു പുറത്തു ധരിക്കുന്ന വെളുത്ത നെറ്റിലുള്ള സരോംഗും മണലില്‍ പൊതിഞ്ഞ നിലയില്‍ ഒരു ജോടി ചെരിപ്പുകളുമാണ് കണ്ടെടുത്തത്.

Sudiksha

യുവതി താമസിച്ചിരുന്ന റിസോര്‍ട്ടിലെ കാമറാ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ ഒരു യുവാവിനൊപ്പം കൈകോര്‍ത്ത് നടക്കുന്ന സുദിക്ഷ അവസാനമായി ധരിച്ചിരുന്ന വസ്ത്രവും ഇപ്പോള്‍ ബീച്ചില്‍ നിന്നും കണ്ടെത്തിയ വസ്ത്രവും ഒന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വസ്ത്രത്തില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ല. സരോംഗ് ചെയറില്‍ ഊരിയിട്ട ശേഷം യുവതി ബ്രൗണ്‍ നിറമുള്ള ബിക്കിനിയില്‍ കടലിലേക്ക് ചാടിയെന്നാണ് പൊലീസിന്റെ അനുമാനം.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പുന്റ കാനയിലെ ഒരു റിസോര്‍ട്ടിലാണ് സുദിക്ഷയും സുഹൃത്തുക്കളും താമസിച്ചത്. ഇവിടെ നിന്ന് മാര്‍ച്ച് ആറിന് വൈകുന്നേരമാണ് സംഘം ബീച്ചിലേക്കു പോയത്. ബീച്ചില്‍ നിന്ന് സുഹൃത്തുക്കള്‍ മടങ്ങിയിട്ടും സുദിക്ഷ തിരിച്ചെത്തിയില്ല. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്. അയോവയില്‍നിന്നുള്ള ജോഷ്വാ സ്റ്റീവ് റൈബ് എന്ന 24കാരനാണ് സുദിക്ഷയ്ക്കൊപ്പം അവസാനമായി ഉണ്ടായിരുന്നത്. ഈ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എന്നാല്‍ സംഭവത്തിലെ ദുരൂഹതകള്‍ തെളയിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

യുവാവ് നല്‍കിയ വ്യത്യസ്ത മൊഴികളാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. സുദിക്ഷയും സുഹൃത്തുക്കളും മദ്യപിച്ച ശേഷമാണ് ബീച്ചിലേക്കു പോയതെന്ന് ഡൊമനിക്കന്‍ ദേശീയ പൊലീസ് കണ്ടെത്തി. മദ്യലഹരിയിലായതിനാല്‍ എന്താണ് സംഭിച്ചതെന്ന് തനിക്ക് അറിയില്ലെന്നാണ് യുവാവ് പറയുന്നത്.

അമേരിക്കയില്‍ സ്ഥിര താമസമാക്കി ഇന്ത്യക്കാരിയാണ് സുദിക്ഷ. സുദിക്ഷയെ സുരക്ഷിതമായി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മാതാപിതാക്കള്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. സുദിക്ഷ മുങ്ങിമരിച്ചതായിട്ടാണ് പൊലീസ് സംശയിക്കുന്നതെങ്കിലും തട്ടിക്കൊണ്ടുപോകല്‍ പോലുള്ള മറ്റ് സാധ്യതകള്‍ അന്വേഷിക്കാന്‍ പിതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മകള്‍ ഫോണും പഴ്‌സും എപ്പോഴും കൂടെ കരുതിയിരുന്നു. ഫോണും പഴ്‌സും സുഹൃത്തുക്കള്‍ക്ക് നല്‍കിയതില്‍ കുടുംബം ദുരൂഹത ആരോപിക്കുന്നു.

കാണാതായ യുവതിക്കായി ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കടല്‍ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള വിപുലമായ സന്നാഹങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ എഫ്ബിഐ, ഡിഇഎ, ഹോംലാന്‍ഡ് സെക്യൂരിറ്റി എന്നിവയുമായി സഹകരിക്കുന്നുണ്ടെന്ന് പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+