തീക്കട്ടയിൽ ഉറുമ്പരിച്ചു!!! കാണാതായ ഇന്റർപോൾ മേധാവി ചൈനയിൽ കസ്റ്റഡിയിൽ?അജ്ഞാത കേസിൽ ചോദ്യം ചെയ്യൽ?
ബീജിങ്: അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ മേധാവിയെ കാണാനില്ലെന്ന ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഫ്രാന്‍സില്‍ നിന്ന് ചൈനയിലേക്ക് തിരിച്ച ഇന്റര്‍പോള്‍ മേധാവി മെങ് ഹോങ് വെയിയെ കുറിച്ച് പിന്നീട് വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. അദ്ദേഹത്തെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ അതിലേറെ ഞെട്ടിക്കുന്ന ഒന്നാണ്. മെങ് ഇപ്പോള്‍ ചൈനയില്‍ കസ്റ്റഡിയില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്. കഴിഞ്ഞ ആഴ്ച ചൈനയില്‍ വിമാനം ഇറങ്ങിയ ഉടനെ തന്നെ അച്ചടക്ക സമിതി ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തു എന്നാണ് സൂചന.
എന്നാല്‍ എന്തിന്റെ പേരിലാണ് ഇങ്ങനെ ഒരു കസ്റ്റഡിയില്‍ എടുക്കലും അന്വേഷണവും എന്ന കാര്യത്തില്‍ ഒരു വിവരവും പുറത്ത് വന്നിട്ടില്ല. എന്താണ് ചൈനയില്‍ സംഭവിക്കുന്നത് എന്ന് ഉറ്റ് നോക്കുകയാണ് ലോകം.

ആസ്ഥാനം ഫ്രാന്‍സ്
ഫ്രാന്‍സിലെ ലിയോണില്‍ ആണ് ഇന്റര്‍ പോളിന്റെ ആസ്ഥാനം. 192 രാജ്യങ്ങളിലെ പോലീസ് സംവിധാനങ്ങളോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ' അന്താരാഷ്ട്ര പോലീസ്' തന്നെയാണ് ഇന്റര്‍പോള്‍. രാജ്യം വിടുന്ന ക്രിമിനലുകളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം ആണ് പലപ്പോഴും അംഗരാജ്യങ്ങള്‍ തേടാറുള്ളത്.
(ചിത്രത്തിന് കടപ്പാട്: ഇന്റർപോൾ വെബ്സൈറ്റ്)

മെങ് ഹോങ് വെയി
ഇന്റര്‍പോളിന്റെ തലവന്‍ ആണ് മെങ് ഹോങ് വെയി. ചൈനീസ് പൗരന് ആയ മെങ് 2016 ല്‍ ആണ് ഇന്റര്‍പോള്‍ മേധാവിയായി സ്ഥാനമേറ്റത്. 2020 വരെ ആണ് ഇദ്ദേഹത്തിന്റെ കാലാവധി. അതിനിടയില്‍ ആണ് ഇപ്പോള്‍ അപ്രതീക്ഷിതമായ തിരോധാനവും മറ്റ് വാര്‍ത്തകളും പുറത്ത് വരുന്നത്.

ചൈനയില്‍ കസ്റ്റഡിയില്‍
മെങിനെ ചൈനയിലെ അച്ചടക്ക സമിതി കസ്റ്റഡിയില്‍ എടുത്തു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഹോങ് കോങില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് എന്ന പത്രമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. മെങിനെ ചോദ്യം ചെയ്ത് വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അജ്ഞാത കേസ്?
എന്നാല്‍ എന്ത് കേസിന്റെ പേരിലാണ് ഇപ്പോള്‍ മെങിനെ പോലെ ഒരാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നത് എന്ന് വ്യക്തമല്ല. മെങിനെതിരെ ചൈനയില്‍ എന്തെങ്കിലും അന്വേഷണം നടക്കുന്നതായോ, അദ്ദേഹം ഏതെങ്കിലും കേസില്‍ ഉള്‍പ്പെട്ടതായോ ഉള്ള വിവരങ്ങള്‍ ഇന്റര്‍പോളിന് പോലും ലഭ്യമല്ലെന്നതാണ് യഥാര്‍ത്ഥ്യം.

ചൈനയിലെ മന്ത്രി
വെറും ഒരു ഉദ്യോഗസ്ഥന് മാത്രമല്ല മെങ് എന്നതും ശ്രദ്ധേയമാണ്. ചൈനയിലെ പൊതുസുരക്ഷ സഹമന്ത്രി കൂടിയാണ് അദ്ദേഹം. പക്ഷേ, മന്ത്രിസ്ഥാനം ലഭിച്ചതോടെ അദ്ദേഹത്തിന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ചൈനയില്‍ അന്തിമ തീരുമാനം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത് തന്നെയാണ്.(ചിത്രത്തിന് കടപ്പാട്: ഇന്റർപോൾ വെബ്സൈറ്റ്)

അവസാനം കണ്ടത്
സെപ്തംര്‍ 29 ന് ആണ് അവസാനമായി മെങിനെ ലോകം കണ്ടിട്ടുള്ളത്. അതിന് ശേഷം അദ്ദേഹം ചൈനയിലേക്ക് തിരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ വിമാനം ഇറങ്ങിയ ഉടന്‍ തന്നെ മെങിനെ അച്ചടക്ക സമിതി അറസ്റ്റ് ചെയ്തിട്ടുണ്ടാവാം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിലൊന്നും ഒരു ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ ഇല്ല.(ചിത്രത്തിന് കടപ്പാട്: ഇന്റർപോൾ വെബ്സൈറ്റ്)

ഫ്രഞ്ച് പോലീസ് അന്വേഷിക്കുന്നു
മെങിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ഫ്രഞ്ച് പോലീസ് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മെങിനെ സംബന്ധിച്ച് എന്തെങ്കിലും പ്രതികരണം നടത്താന്‍ ചൈനീസ് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ചൈനീസ് നിയമ പ്രകാരം, ആരെയെങ്കിലും കസ്റ്റഡിയില്‍ എടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ ആ വ്യക്തിയുടെ കുടുംബാംഗങ്ങളേയും മേലധികാരിയേയോ വിവരം അറിയിക്കണം. മെങിന്റെ കാര്യത്തില്‍ അത്തരം ഒരു വിവരം ഇതുവരെ അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ല.
(ചിത്രത്തിന് കടപ്പാട്: ഇന്റർപോൾ വെബ്സൈറ്റ്)

പ്രസിഡന്റുമായുള്ള പ്രശ്നം
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി മെങിന് അത്ര നല്ല ബന്ധം അല്ല ഉള്ളത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷീ ജിന്‍ പിങ് ഇപ്പോള്‍ രാജ്യത്തിന്റെ സര്‍വ്വാധികാരിയാണ്. ചൈനീസ് അധികൃതര്‍ ജയിലില്‍ അടച്ച മുന്‍ സുരക്ഷ മേധാവി സൂ യോങ് കാങുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് മെങ്. ഇതും ചില സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
(ചിത്രത്തിന് കടപ്പാട്: ഇന്റർപോൾ വെബ്സൈറ്റ്)
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications