കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീക്കട്ടയിൽ ഉറുമ്പരിച്ചു!!! കാണാതായ ഇന്റർപോൾ മേധാവി ചൈനയിൽ കസ്റ്റഡിയിൽ?അജ്ഞാത കേസിൽ ചോദ്യം ചെയ്യൽ?

Google Oneindia Malayalam News

ബീജിങ്: അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ മേധാവിയെ കാണാനില്ലെന്ന ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഫ്രാന്‍സില്‍ നിന്ന് ചൈനയിലേക്ക് തിരിച്ച ഇന്റര്‍പോള്‍ മേധാവി മെങ് ഹോങ് വെയിയെ കുറിച്ച് പിന്നീട് വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. അദ്ദേഹത്തെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു.

ഇന്റര്‍പോള്‍ ചീഫിനെ കാണാനില്ല.... ചൈനയിലേക്കുള്ള യാത്രയ്ക്കിടെ ദുരൂഹ തിരോധാനം!!ഇന്റര്‍പോള്‍ ചീഫിനെ കാണാനില്ല.... ചൈനയിലേക്കുള്ള യാത്രയ്ക്കിടെ ദുരൂഹ തിരോധാനം!!

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ അതിലേറെ ഞെട്ടിക്കുന്ന ഒന്നാണ്. മെങ് ഇപ്പോള്‍ ചൈനയില്‍ കസ്റ്റഡിയില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്. കഴിഞ്ഞ ആഴ്ച ചൈനയില്‍ വിമാനം ഇറങ്ങിയ ഉടനെ തന്നെ അച്ചടക്ക സമിതി ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തു എന്നാണ് സൂചന.

ഇന്ത്യൻ ഗ്രാമങ്ങളുടെ പട്ടിണി മാറ്റി ചൈന; 400 കുടുംബങ്ങളിൽ അവശ്യ വസ്തുക്കൾ ചൈനയിൽ നിന്ന്ഇന്ത്യൻ ഗ്രാമങ്ങളുടെ പട്ടിണി മാറ്റി ചൈന; 400 കുടുംബങ്ങളിൽ അവശ്യ വസ്തുക്കൾ ചൈനയിൽ നിന്ന്

എന്നാല്‍ എന്തിന്റെ പേരിലാണ് ഇങ്ങനെ ഒരു കസ്റ്റഡിയില്‍ എടുക്കലും അന്വേഷണവും എന്ന കാര്യത്തില്‍ ഒരു വിവരവും പുറത്ത് വന്നിട്ടില്ല. എന്താണ് ചൈനയില്‍ സംഭവിക്കുന്നത് എന്ന് ഉറ്റ് നോക്കുകയാണ് ലോകം.

ആസ്ഥാനം ഫ്രാന്‍സ്

ആസ്ഥാനം ഫ്രാന്‍സ്

ഫ്രാന്‍സിലെ ലിയോണില്‍ ആണ് ഇന്റര്‍ പോളിന്റെ ആസ്ഥാനം. 192 രാജ്യങ്ങളിലെ പോലീസ് സംവിധാനങ്ങളോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ' അന്താരാഷ്ട്ര പോലീസ്' തന്നെയാണ് ഇന്റര്‍പോള്‍. രാജ്യം വിടുന്ന ക്രിമിനലുകളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം ആണ് പലപ്പോഴും അംഗരാജ്യങ്ങള്‍ തേടാറുള്ളത്.

(ചിത്രത്തിന് കടപ്പാട്: ഇന്റർപോൾ വെബ്സൈറ്റ്)

മെങ് ഹോങ് വെയി

മെങ് ഹോങ് വെയി

ഇന്റര്‍പോളിന്റെ തലവന്‍ ആണ് മെങ് ഹോങ് വെയി. ചൈനീസ് പൗരന്‍ ആയ മെങ് 2016 ല്‍ ആണ് ഇന്റര്‍പോള്‍ മേധാവിയായി സ്ഥാനമേറ്റത്. 2020 വരെ ആണ് ഇദ്ദേഹത്തിന്റെ കാലാവധി. അതിനിടയില്‍ ആണ് ഇപ്പോള്‍ അപ്രതീക്ഷിതമായ തിരോധാനവും മറ്റ് വാര്‍ത്തകളും പുറത്ത് വരുന്നത്.

ചൈനയില്‍ കസ്റ്റഡിയില്‍

ചൈനയില്‍ കസ്റ്റഡിയില്‍

മെങിനെ ചൈനയിലെ അച്ചടക്ക സമിതി കസ്റ്റഡിയില്‍ എടുത്തു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഹോങ് കോങില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് എന്ന പത്രമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. മെങിനെ ചോദ്യം ചെയ്ത് വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അജ്ഞാത കേസ്?

അജ്ഞാത കേസ്?

എന്നാല്‍ എന്ത് കേസിന്റെ പേരിലാണ് ഇപ്പോള്‍ മെങിനെ പോലെ ഒരാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നത് എന്ന് വ്യക്തമല്ല. മെങിനെതിരെ ചൈനയില്‍ എന്തെങ്കിലും അന്വേഷണം നടക്കുന്നതായോ, അദ്ദേഹം ഏതെങ്കിലും കേസില്‍ ഉള്‍പ്പെട്ടതായോ ഉള്ള വിവരങ്ങള്‍ ഇന്റര്‍പോളിന് പോലും ലഭ്യമല്ലെന്നതാണ് യഥാര്‍ത്ഥ്യം.

ചൈനയിലെ മന്ത്രി

ചൈനയിലെ മന്ത്രി

വെറും ഒരു ഉദ്യോഗസ്ഥന്‍ മാത്രമല്ല മെങ് എന്നതും ശ്രദ്ധേയമാണ്. ചൈനയിലെ പൊതുസുരക്ഷ സഹമന്ത്രി കൂടിയാണ് അദ്ദേഹം. പക്ഷേ, മന്ത്രിസ്ഥാനം ലഭിച്ചതോടെ അദ്ദേഹത്തിന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ചൈനയില്‍ അന്തിമ തീരുമാനം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത് തന്നെയാണ്.(ചിത്രത്തിന് കടപ്പാട്: ഇന്റർപോൾ വെബ്സൈറ്റ്)

അവസാനം കണ്ടത്

അവസാനം കണ്ടത്

സെപ്തംര്‍ 29 ന് ആണ് അവസാനമായി മെങിനെ ലോകം കണ്ടിട്ടുള്ളത്. അതിന് ശേഷം അദ്ദേഹം ചൈനയിലേക്ക് തിരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ വിമാനം ഇറങ്ങിയ ഉടന്‍ തന്നെ മെങിനെ അച്ചടക്ക സമിതി അറസ്റ്റ് ചെയ്തിട്ടുണ്ടാവാം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിലൊന്നും ഒരു ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ ഇല്ല.(ചിത്രത്തിന് കടപ്പാട്: ഇന്റർപോൾ വെബ്സൈറ്റ്)

ഫ്രഞ്ച് പോലീസ് അന്വേഷിക്കുന്നു

ഫ്രഞ്ച് പോലീസ് അന്വേഷിക്കുന്നു

മെങിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ഫ്രഞ്ച് പോലീസ് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മെങിനെ സംബന്ധിച്ച് എന്തെങ്കിലും പ്രതികരണം നടത്താന്‍ ചൈനീസ് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ചൈനീസ് നിയമ പ്രകാരം, ആരെയെങ്കിലും കസ്റ്റഡിയില്‍ എടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ ആ വ്യക്തിയുടെ കുടുംബാംഗങ്ങളേയും മേലധികാരിയേയോ വിവരം അറിയിക്കണം. മെങിന്റെ കാര്യത്തില്‍ അത്തരം ഒരു വിവരം ഇതുവരെ അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ല.

(ചിത്രത്തിന് കടപ്പാട്: ഇന്റർപോൾ വെബ്സൈറ്റ്)

പ്രസിഡന്റുമായുള്ള പ്രശ്‌നം

പ്രസിഡന്റുമായുള്ള പ്രശ്‌നം

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി മെങിന് അത്ര നല്ല ബന്ധം അല്ല ഉള്ളത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷീ ജിന്‍ പിങ് ഇപ്പോള്‍ രാജ്യത്തിന്റെ സര്‍വ്വാധികാരിയാണ്. ചൈനീസ് അധികൃതര്‍ ജയിലില്‍ അടച്ച മുന്‍ സുരക്ഷ മേധാവി സൂ യോങ് കാങുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് മെങ്. ഇതും ചില സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
(ചിത്രത്തിന് കടപ്പാട്: ഇന്റർപോൾ വെബ്സൈറ്റ്)

English summary
Missing Interpol Chief Meng Hongweidetained in China for interrogation- Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X