കാണാതായ വിമാനം ഇന്ത്യക്ക് മുകളിലൂടെ പറന്നിട്ടില്ല
കൊല്‍ക്കത്ത: അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ 239 യാത്രക്കാരുമായ മലേഷ്യന്‍ വിമാനം കാണാതിയിട്ട് എട്ട് ദിവസമായി. സംശയങ്ങളും ആശങ്കകളും നിലനില്‍ക്കെ ഒടുവില്‍ വന്ന റിപ്പോര്‍ട്ട് വിമാനം റാഞ്ചിയതാകാമെന്നാണ്. വിമാനം തകരുന്നതിന് മുമ്പ് വഴിതിരിച്ചുവിട്ടിരുന്നു എന്ന മലേഷ്യന്‍ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആ വിമാനം ഇന്ത്യയുടെ മുകളിലൂടെ പറന്നുപോയിട്ടില്ലെന്ന് കൊല്‍ക്കത്ത എയര്‍ട്രാഫിക് കണ്ട്രോളര്.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസാഖ്സ്താനും ഇന്ത്യന്‍ മഹാസമുന്ദ്രത്തിനുമിടയിലുള്ള മേഖലയില്‍ തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചതിനിടെയാണ് വായുസേനയുടെ കണ്ടെത്തല്‍. വിമാനം റാഞ്ചപ്പെടുകയോ കടലില്‍ തകര്‍ന്നുവീണതോ ആകാമെന്നാണ് ഇന്ത്യന്‍ സേനയുടെ നിഗമനം

ഏതൊരു വിമാനവും രാജ്യത്തിന്റെ മുകളിലൂടെ കടന്നു പോയാല്‍ ഇന്ത്യയുടെ റാഡല്‍ സംവിധാനങ്ങളില്‍ അത് പതിയും. വിമാനത്തില്‍ നിന്നുള്ള റേഡിയോ നിഗ്നല്‍ സംവിധാനങ്ങള്‍ മനപൂര്‍വ്വം നിര്‍ത്തിയ ശേഷം വിമാനം കടന്നു പോയാലും കണ്ടെത്താനുള്ള പ്രത്യേക സംവിധാനങ്ങളും എല്ലാ രാജ്യങ്ങളിലുമുണ്ട്. ഇവയെല്ലാം മറികടന്ന് ഇന്ത്യയുടെ മുകളിലൂടെ മലേഷ്യന്‍ വിമാനം പറന്നിട്ടില്ലെന്ന് ഇന്ത്യന്‍ വായുസേന വ്യക്തമാക്കി.
പാകിസ്താനും അഫ്ഗാനിസ്താനില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യവുമെല്ലാമുള്പ്പെടുന്ന മറ്റു രാജ്യങ്ങളും ശ്രദ്ധയോടെ നിരീക്ഷിക്കുന്ന വ്യോമയേന മേഖലയാണ് ഇന്ത്യയുടേത്. ഈ രാജ്യങ്ങളുടെ റാഡറുകളില്പ്പോലും വിമാനം പതിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ സേന പറഞ്ഞു. അന്റമാന്‍ തീരം മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ ആറു യുദ്ധക്കപ്പലുകളും വിമാനങ്ങളുമുപയോഗിച്ച് കാണാനാതയ വിമാനത്തിന് വേണ്ടി ഇന്ത്യയും തിരയുന്നുണ്ട്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications