കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ വിമാനം ഇന്ത്യക്ക് മുകളിലൂടെ പറന്നിട്ടില്ല

  • By Aswathi
Google Oneindia Malayalam News

കൊല്‍ക്കത്ത: അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ 239 യാത്രക്കാരുമായ മലേഷ്യന്‍ വിമാനം കാണാതിയിട്ട് എട്ട് ദിവസമായി. സംശയങ്ങളും ആശങ്കകളും നിലനില്‍ക്കെ ഒടുവില്‍ വന്ന റിപ്പോര്‍ട്ട് വിമാനം റാഞ്ചിയതാകാമെന്നാണ്. വിമാനം തകരുന്നതിന് മുമ്പ് വഴിതിരിച്ചുവിട്ടിരുന്നു എന്ന മലേഷ്യന്‍ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആ വിമാനം ഇന്ത്യയുടെ മുകളിലൂടെ പറന്നുപോയിട്ടില്ലെന്ന് കൊല്‍ക്കത്ത എയര്‍ട്രാഫിക് കണ്‍ട്രോളര്‍.

പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസാഖ്‌സ്താനും ഇന്ത്യന്‍ മഹാസമുന്ദ്രത്തിനുമിടയിലുള്ള മേഖലയില്‍ തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചതിനിടെയാണ് വായുസേനയുടെ കണ്ടെത്തല്‍. വിമാനം റാഞ്ചപ്പെടുകയോ കടലില്‍ തകര്‍ന്നുവീണതോ ആകാമെന്നാണ് ഇന്ത്യന്‍ സേനയുടെ നിഗമനം

malaysia-airlines

ഏതൊരു വിമാനവും രാജ്യത്തിന്റെ മുകളിലൂടെ കടന്നു പോയാല്‍ ഇന്ത്യയുടെ റാഡല്‍ സംവിധാനങ്ങളില്‍ അത് പതിയും. വിമാനത്തില്‍ നിന്നുള്ള റേഡിയോ നിഗ്നല്‍ സംവിധാനങ്ങള്‍ മനപൂര്‍വ്വം നിര്‍ത്തിയ ശേഷം വിമാനം കടന്നു പോയാലും കണ്ടെത്താനുള്ള പ്രത്യേക സംവിധാനങ്ങളും എല്ലാ രാജ്യങ്ങളിലുമുണ്ട്. ഇവയെല്ലാം മറികടന്ന് ഇന്ത്യയുടെ മുകളിലൂടെ മലേഷ്യന്‍ വിമാനം പറന്നിട്ടില്ലെന്ന് ഇന്ത്യന്‍ വായുസേന വ്യക്തമാക്കി.

പാകിസ്താനും അഫ്ഗാനിസ്താനില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യവുമെല്ലാമുള്‍പ്പെടുന്ന മറ്റു രാജ്യങ്ങളും ശ്രദ്ധയോടെ നിരീക്ഷിക്കുന്ന വ്യോമയേന മേഖലയാണ് ഇന്ത്യയുടേത്. ഈ രാജ്യങ്ങളുടെ റാഡറുകളില്‍പ്പോലും വിമാനം പതിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ സേന പറഞ്ഞു. അന്റമാന്‍ തീരം മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ ആറു യുദ്ധക്കപ്പലുകളും വിമാനങ്ങളുമുപയോഗിച്ച് കാണാനാതയ വിമാനത്തിന് വേണ്ടി ഇന്ത്യയും തിരയുന്നുണ്ട്.

English summary
Air traffic controllers at Kolkata have ruled out the possibility of the missing Malaysia Airlines flight MH370 flying over Indian airspace, one of the two possibilities that Malaysian Prime Minister Najib Razak had suggested at a press conference in Kuala Lumpur on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X