Get Updates
Get notified of breaking news, exclusive insights, and must-see stories!

മലേഷ്യന്‍ വിമാനം: സംശയം താലിബാനിലേക്ക്

കോലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ വീണ്ടും ഏറുന്നു. ഏറ്റവും ഒടുവില്‍ അന്വേഷണങ്ങള്‍ നീളുന്നത് താലിബാനിലേക്കാണ്.

ആന്‍ഡമാന്‍, ഇറാന്‍, പാകിസ്താന്‍, ടര്‍ക്കെമിനിസ്ഥാന്‍ എന്നീ സ്ഥലങ്ങള്‍ വിമാനം കടത്തിക്കൊണ്ടുപോയിരിക്കാന്‍ ഇടയുള്ള ഇടങ്ങളാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. താലിബാന് സ്വാധീനമുള്ള അഫ്ഗാനിസ്ഥാനിലോ, വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലോ വിമാനം ഇറക്കിയിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.

Malaysia Airline Plane Missing

വിമാനത്തിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളിലൊന്ന് പ്രവര്‍ത്തന രഹിതമായതിന് ശേഷമാണ് കോക്ക്പിറ്റില്‍ നിന്ന് അവസാന സന്ദേശം എയര്‍ ട്രാഫിക് കണ്‍ട്രോളിന് ലഭിക്കുന്നതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് രണ്ട് മിനിട്ടുകള്‍ക്ക് ശേഷമാണ് ട്രാന്‍സ്‌പോണ്ടറുകള്‍ നിശ്ചലമാക്കിയത്. ഇത് കരുതിക്കൂട്ടി ചെയ്തതാണെന്നാണ് നിഗമനം.

വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കിയതിന് ശേഷം വിമാനം ഏഴ് മണിക്കൂറോളം പറന്നിട്ടുണ്ടെന്നാണ് ഉപഗ്രഹ വിവരങ്ങള്‍. ഒരു രാജ്യത്തിന്റേയും റഡാറില്‍ പെടാതെ വിമാനം ഇത്ര നേരം എങ്ങനെ പറത്തി എന്നും അന്വേഷിക്കുന്നുണ്ട്. 5000 അടി ഉയരത്തില്‍ താഴെ ആയിരിക്കാം വിമാനം പറത്തിയിട്ടുണ്ടാവുക എന്നാണ് നിഗമനം.

വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശം കൈമാറിയത് ആരോപണ വിധേയനായ മുഖ്യ പൈലറ്റ് സഹാരി അഹമ്മദ് ഷാ അല്ലെന്ന് വ്യക്തമായിട്ടുണ്ട്. സഹ പൈലറ്റ് ആയ ഫരീഖ് അബ്ദുള്‍ ഹമീദിന്റെ ശബ്ദമായിരുന്നു ഇത്. സഹാരി അഹമ്മദ് ഷാ സര്‍ക്കാര്‍ വിരോധിയും ജയിലില്‍ അടക്കപ്പെട്ട പ്രതിപക്ഷ നേതാവിന്റെ അടുത്ത അനുയായിയും ആണെന്നതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഫ്‌ലൈറ്റ് എന്‍ജിനീയര്‍ ആയ ഒരാള്‍ വിമാനത്തില്‍ യാത്രക്കാരനായി ഉണ്ടായിരുന്നു. സ്വിറ്റ്‌സര്‍ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍. ഇലാളെ സംബന്ധിച്ചും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+