മലേഷ്യന്‍ വിമാനം:പൈലറ്റിന് രാഷ്ട്രീയ ലക്ഷ്യമോ ?
കോലാലംപൂര്‍: 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നതായി സൂചനകള്‍. വിമാനം കാണാതായതു സംബന്ധിച്ച് മലേഷ്യ ക്രിമിനല്‍ അന്വേഷണത്തിനും തുടക്കം കുറിച്ചു.
പൈലറ്റുമാരില്‍ ഒരാളായ സഹാരി അഹമ്മദ് ഷാ ആണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. വിമാനം കരുതിക്കൂട്ടി ദിശമാറ്റി സഞ്ചരിച്ചതാണെന്നും റാഞ്ചിക്കൊടുപോയതിനുളള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്നും കഴിഞ്ഞ ദിവസം മലേഷന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഈ സംഭവത്തിന് ശേഷം പൈലറ്റ് സഹാരീ അഹമ്മദ് ഷായുടെ വീട്ടില്‍ മലേഷ്യയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായി വാര്‍ത്തകളുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യങ്ങളൊന്നും പുറത്ത് വിടാനാകില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിമാനത്തെക്കുറിച്ച് നല്ല സാങ്കേതിക അറിവുളള ആളാണ് റാഞ്ചലിന് പിന്നിലെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൈലറ്റ് അഹമ്മദ് ഷായുടെ രാഷ്ട്രീയ ബന്ധങ്ങള്‍ വെളിപ്പെട്ടതെന്ന് പറയുന്നു. ഇത് സംബന്ധിച്ച് ഇതുവരേയും ഔദ്യോഗികമായ വിശദീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല.
മോചന ദ്രവ്യമോ, മറ്റെന്തെങ്കിലും ആവശ്യങ്ങളോ ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല എന്നതാണ് റാഞ്ചല്‍ സിദ്ധാന്തത്തിന്റെ സാധുത ചോദ്യം ചെയ്യുന്നത്. വിമാനം റാഞ്ചിയതിന് വ്യക്തമായ ഉദ്ദേശം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, പൈലറ്റിന്റെ ഭ്രാന്തന്‍ ആത്മഹത്യ എന്ന് പറഞ്ഞ് തള്ളേണ്ടി വരും. പക്ഷേ അപ്പോഴും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാകാത്തത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു.
എയര്‍ട്രാഫിക് കണ്‍ട്രോളുമായി ബന്ധം വിച്ഛേദിക്കപ്പെട്ടതിന് ശേഷം വിമാനം ഏഴ്മണിക്കൂറോളം പറന്നിട്ടുണ്ടാകാം എന്നാണ് ഇപ്പോഴത്തെ നിഗമനം. അങ്ങനെയെങ്കില്‍ കസാക്കിസ്താന്‍ വരെ എത്താനുള്ള സാധ്യതയുണ്ട്. പക്ഷേ സൈനിക സാന്നിധ്യം ഏറെയുള്ള പ്രദേശങ്ങളാണ് ഇവ. കണക്കില്‍ പെടാത്ത ഒരു വിമാനത്തിനും ഇതുവഴി കടന്നുപോവുക ബുദ്ധിമുട്ടാണ്.
എന്തായാലും വിമാനം തട്ടിക്കൊണ്ടുപോയതാണെങ്കില്‍ അതിലെ യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. എബിഐ പോലുള്ള ഏജന്‍സികള്‍ അന്വേഷണത്തിനായി രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications