കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെലാനിയ ട്രംപ് മുങ്ങി? ട്രംപിനെ ഉപേക്ഷിച്ച് കടന്നു? ഒരുമാസമായി കാണാനില്ല... മരിച്ചെന്ന് വരെ! ഒടുവിൽ

  • By Desk
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നും വിവാദങ്ങളുടെ അകമ്പടിയോടെ ജീവിക്കുന്ന ആളാണ്. പരസ്ത്രീ ബന്ധത്തിന്റെ പേരിലാണ് അധികവും ട്രംപ് വിവാദങ്ങളില്‍ പെട്ടിട്ടുള്ളത്. അതില്‍ വിഖ്യാതരായ അശ്ലീല സിനിമ നായികമാര്‍ വരെ ഉണ്ട്.

ട്രംപിന്റെ ഈ 'വീക്ക്‌നെസ്സ്' തീരെ പിടിക്കാത്ത ആളാണ് ഭാര്യയും അമേരിക്കയുടെ പ്രഥമ പൗരയും ആയ മെലാനിയ ട്രംപ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാ കഴിഞ്ഞ ഒരു മാസത്തോളം ആയി മെലാനിയ ട്രംപിനെ പൊതു പരിപാടികളില്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല.

ട്രംപ് കുടുംബ സമേതം നടത്തിയ യാത്രയില്‍ പോലും മെലാനിയയെ കാണാതായപ്പോള്‍ ഊഹാപോഹങ്ങള്‍ പരക്കാന്‍ തുടങ്ങി. പെണ്‍വിഷയത്തില്‍ വിവാദങ്ങളില്‍ പെട്ട ട്രംപിനെ ഉപേക്ഷിച്ച് മെലാനിയ കടന്നുകളഞ്ഞു എന്ന് വരെ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചാരണം.

എവിടെ പോയി മെലാനിയ

എവിടെ പോയി മെലാനിയ

അമേരിക്കയുടെ പ്രഥമ വനിതയായ മെലാനിയ ട്രംപിന് കിഡ്‌നി സംബന്ധിയായ അസുഖം ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയയാവുന്ന കാര്യം വാര്‍ത്തയായി പുറത്ത് വന്നിരുന്നു. എന്നാല്‍ അതിന് ശേഷവും മെലാനിയയെ പൊതു പരിപാടികളില്‍ ഒന്നും കണ്ടില്ല എന്നതായിരുന്നു വിവാദ വിഷയം.

ട്രംപിന്റെ ടൂര്‍

ട്രംപിന്റെ ടൂര്‍

അതിനിടയ്ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മക്കള്‍ക്കും മരുമകനും ഒപ്പം ഒരു യാത്രയും പോയിരുന്നു. എന്നാല്‍ ആ യാത്രയിലും മെലാനിയ കൂടെ ഉണ്ടായിരുന്നില്ല. ഇതോടെ പലരുടേയും സംശയങ്ങള്‍ ബലപ്പെടുകയായിരുന്നു. കഥകള്‍ പലതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

മനംമടുത്ത് ഉപേക്ഷിച്ചു!

മനംമടുത്ത് ഉപേക്ഷിച്ചു!

ട്രംപിനെതിരെയുള്ള ആരോപണങ്ങള്‍ കേട്ട് മനം മടുത്ത് മെലാനിയ ഭര്‍ത്താവിനെ ഉപേക്ഷിച്ചു എന്നതായിരുന്നു പ്രചരിച്ചിരുന്ന കഥകളില്‍ ഒന്ന്. അതിന് ശേഷം മെലാനിയ വൈറ്റ് ഹൗസ് വിട്ട് പോയി എന്നും ചിലര്‍ സ്വയം നിഗമനത്തില്‍ എത്തുകയും ചെയ്തു. അത്രയധികം ലൈംഗികാരോപണങ്ങള്‍ ആയിരുന്നല്ലോ ട്രംപിനെതിരെ ഉയര്‍ന്ന് വന്നിരുന്നത്.

 പ്ലാസ്റ്റിക് സര്‍ജറി

പ്ലാസ്റ്റിക് സര്‍ജറി

മെലാനിയ ഒരു പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയായി എന്നതായിരുന്നു മറ്റൊരു കഥ. അതിന് ശേഷമുള്ള വിശ്രമത്തില്‍ ആണെന്നും, സര്‍ജ്ജറിയുടെ ഫലപ്രാപ്തിക്ക് ശേഷം മാത്രമേ ഇനി പൊതുപരിപാടികളില്‍ പങ്കെടുക്കകയുള്ളൂ എന്നും കഥകള്‍ പ്രചരിച്ചിരുന്നു,

ബി ബെസ്റ്റിന് ശേഷം

ബി ബെസ്റ്റിന് ശേഷം

സോഷ്യല്‍ മീഡിയില്‍ ഒരു കാമ്പയിന് തുടക്കം കുറിച്ചതിന് ശേഷം ആയിരുന്നു മെലാനിയയുടെ അപ്രത്യക്ഷമാകല്‍. ബി ബെസ്റ്റ് എന്ന പേരില്‍ ഒരു ആന്റി ബുള്ളിയിങ് കാമ്പയിന്‍ ആയിരുന്നു മെലനിയ തുടങ്ങിയത്. എങ്ങനെയാണ് സ്വയം അപ്രത്യക്ഷയായി നിങ്ങള്‍ക്ക് 'ബി ബെസ്റ്റ്' ആകാന്‍ കഴിയുക എന്നായിരുന്നു ചിലരുടെ ചോദ്യം.

മരിച്ചുപോയെന്ന് വരെ...

മരിച്ചുപോയെന്ന് വരെ...

മെലാനിയ ട്രംപ് മരിച്ചുഡിലു പോയി എന്ന് വരെ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തര്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. മെലാനിയയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ കൈകാര്യം ചെയ്യുന്നത് മറ്റ് ആരോ ആണ് എന്ന രീതിയിലും പ്രചാപണം കൊഴുത്തു. അപ്രത്യക്ഷമാകല്‍ വിവാദത്തിന് മെലാനിയ തന്നെ ട്വിറ്ററിലൂടെ മറുപടി കൊടുത്ത സാഹചര്യത്തില്‍ ആയിരുന്നു ഇത്.

ഒടുക്കം ആളെത്തി

ഒടുക്കം ആളെത്തി

ജൂണ്‍ 12 ന് നടക്കുന്ന ജി 7 ഉച്ച കോടിയിലും മെലാനിയ ട്രംപിനൊപ്പം പങ്കെടുത്തേക്കില്ല എന്ന രീതിയില്‍ ആയിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഈ പ്രചാരണങ്ങള്‍ക്കൊടുവില്‍ മെലാനിയ തന്നെ വൈറ്റ് ഹൗസിലെ ഒരു ചടങ്ങില്‍ പങ്കെടുത്തു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ ആദരിക്കാന്‍ ആയി നടത്തിയ ചടങ്ങില്‍ ആയിരുന്നു മെലാനിയ പങ്കെടുത്തത്.

മെലാനിയയുടെ ട്വീറ്റ്

മാധ്യമ പ്രതിനിധികള്‍ക്കൊന്നും ക്ഷണമില്ലാത്ത സ്വകാര്യ പരിപാടി ആയിരുന്നു വൈറ്റ് ഹൗസില്‍ നടന്നത്. എന്നാല്‍ ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ മെലാനിയയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു. അതിന് ശേഷം മെലാനിയ തന്നെ ചില ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

പേര് തെറ്റി... ട്രംപിന് എട്ടിന്റെ പണി

പേര് തെറ്റി... ട്രംപിന് എട്ടിന്റെ പണി

ട്രംപിനോട് തെറ്റിപ്പിരിഞ്ഞ് മെലാനിയ വൈറ്റ് ഹൗസ് വിട്ടു എന്നായിരുന്നല്ലോ പ്രചാരണം. വൈറ്റ് ഹൗസിലെ ചടങ്ങിന് ശേഷം ട്രംപ് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു. പക്ഷേ, അതില്‍ മെലാനിയയുടെ പേര് പോലും തെറ്റായിട്ടായിരുന്നു ടൈപ്പ് ചെയ്തിരുന്നത്. ഇത് പുതിയ വിവാദത്തിന് വഴിവച്ചെങ്കിലും ഉടനടി ട്വീറ്റ് ഡിലീറ്റ് ചെയ്ത് പുതിയതായി മറ്റൊരു ട്വീറ്റും ട്രംപ് പുറത്ത് വിട്ടു.

മെലാനിയ ഇല്ലെങ്കിലെന്ത്

മെലാനിയ ഇല്ലെങ്കിലെന്ത്

ഇന്ത്യയില്‍ പ്രസിഡന്റിന്റെ ഭാര്യയോയ പ്രധാനമന്ത്രിയുടെ ഭാര്യയോ ഒന്നും ജനങ്ങളെ സംബന്ധിച്ച് ഒരു വലിയ വിഷയം അല്ല. എന്നാല്‍ അമേരിക്കയില്‍ അങ്ങനെയല്ല കാര്യങ്ങള്‍. അവരുടെ ഓരോ കാര്യങ്ങളും ജനശ്രദ്ധയില്‍ എപ്പോഴും ഉണ്ടാകും.

English summary
Melania Trump has made her first public appearance in almost a month, at a White House event to honour Gold Star families. The first lady’s attendance at the reception on Monday evening ends weeks of fervent speculation as to her whereabouts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X