കാണാതായ നായയെ 8 മാസത്തിനുശേഷം 25 കി.മീ. അകലെ എയര്‍പോര്‍ട്ടില്‍ കണ്ടെത്തി
ലണ്ടന്‍: വീട്ടില്‍ നിന്നും കാണാതായ നായയെ 8 മാസത്തിനുശേഷം എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടെത്തി. ഇംഗ്ലണ്ടിലാണ് അപൂര്‍വമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ വളര്‍ത്തുനായയെ കണ്ടതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഉടന്‍ സ്ഥലത്തെത്തിയ രണ്ടംഗ പോലീസ് സംഘം നായയെ പിടികൂടുകയും ചെയ്തു. മൈക്രോ ചിപ്പ് ഘടിപ്പിച്ചതിനാല്‍ നായയുടെ ഉടമസ്ഥനെ ഉടന്‍ കണ്ടെത്താന്‍ സാധിക്കുകയും ചെയ്തു. സാല്‍ഫോഡിലെ ഒരു യുവതിയായിരുന്നു നായയുടെ ഉടമസ്ഥ. ഇവിടെനിന്നും 25 കിലോ മീറ്റര്‍ അകലെയാണ് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട്. നായ ഇത്രയുംദൂരം എങ്ങിനെയെത്തിയെന്നറിയില്ലെന്ന് പോലീസ് പറയുന്നു.

നായ കഴിഞ്ഞ ഫിബ്രുവരിയില്‍ ഉടമസ്ഥയുടെ കണ്ണുവെട്ടിച്ച് പൂന്തോട്ടത്തില്‍ നിന്നും പുറത്തുകടക്കുകയായിരുന്നു. പിന്നീടിതുവരെ ഒരു വിവരവും ഉണ്ടായില്ല. എട്ടുമാസം അലഞ്ഞെങ്കിലും നായയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. നായ സൗഹൃദപരമായും സ്‌നേഹത്തോടെയുമാണ് പെരുമാറിയതെന്ന് മാഞ്ചസ്റ്റര്‍ പോലീസ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഉടമസ്ഥയ്ക്ക് നായയെ തിരിച്ചുകിട്ടിയപ്പോള്‍ കരച്ചിലടയ്ക്കാനായില്ല. ഇത് തങ്ങളുടെ ജോലിയുടെ ഭാഗമാണെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമാണ് ഇതൊരിക്കലും മറക്കില്ല. എല്ലാ നായകള്‍ക്കും മൈക്രോചിപ്പ് ഘടിപ്പിക്കേണ്ട ആവശ്യതകകൂടിയാണ് സംഭവം വെളിവാക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications