മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമൂദ്രത്തില്‍
കോലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിലെ എല്ലാ യാത്രക്കാരും കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് സാറ്റലൈറ്റ് കമ്പനിയായ ഇന്‍മാര്‍സാറ്റും ബ്രിട്ടന്റെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിമാനം കടലില്‍ തകര്‍ന്ന വിവരം സ്ഥിരീകരിച്ചതെന്ന് നജീബ് റസാക്ക് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ ഭാഗത്ത് തകര്‍ന്നുവീണു എന്ന കാര്യം മലേഷ്യന്‍ എയര്‍ലൈന്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും മരിച്ചതായും വിമാനക്കമ്പനി അറിയിച്ചു. ഇക്കാര്യം യാത്രക്കാരുടെ ബന്ധുക്കളെ അറിയിച്ചു.
മാര്‍ച്ച് 8 നാണ് 12 ജീവനക്കാരും 227 യാത്രക്കാരും അടക്കം 239 പേരുമായി കോലാലംപൂരില്‍ നിന്ന് ബീജിങിലെക്ക് പുറപ്പെട്ട എംഎച്ച് 370 എന്ന വിമാനം കാണാതായത്. രണ്ടാഴ്ച നീണ്ട തിരച്ചിലിനാണ് ഇപ്പോള്‍ അവസാമായിരിക്കുന്നത്. വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാരും ഉണ്ടായിരുന്നു.












Click it and Unblock the Notifications