Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ കാണാതായ പൊലീസുകാരന്‍ മരിച്ച നിലയില്‍, ദുരൂഹതകള്‍ വിട്ടൊഴിയുന്നില്ല

റിയാദ്: സൗദിയില്‍ കാണാതായ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറിയ പെരുന്നാള്‍ അവധി ദിനത്തിലാണ് പൊലീസുകാരനെ കാണാതായത്. ഇക്കാര്യം ബന്ധുക്കള്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

വീണ് മരിച്ച നിലയിലുള്ള പരിക്കുകള്‍ പൊലീസുകാരന്റെ മൃതദേഹത്തിലുണ്ട്. വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഈ യുവാവ്. പോകുന്ന വഴിയില്‍ നിര്‍മ്മാണത്തിലിരിയ്ക്കുന്ന ഒരു കെട്ടിടമുണ്ട്. ഈ കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

dead-body

മൃതദേഹം ഈ കെട്ടിടത്തിനുള്ളില്‍ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസ് കരുതുന്നത്. അല്‍ സുലൈയില്‍ പ്രവിശ്യയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. സദ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+