കാണാതായ യുവതിയെ കഴുത്തില്‍ ചങ്ങലയ്ക്കിട്ട് കണ്ടെയ്‌നറില്‍ പൂട്ടിവച്ച നിലയില്‍ കണ്ടെത്തി
വാഷിങ്ടണ്‍: കാണാതായ യുഎസ് വനിതയെ കഴുത്തില്‍ ചങ്ങലയിട്ട് പൂട്ടി കണ്ടെയ്‌നറില്‍ പൂട്ടിവച്ച നിലയില്‍ കണ്ടെത്തി. സൗത്ത് കരോളിനയില്‍ നിന്നും ആഗസ്റ്റ് മാസത്തിലാണ് യുവതിയെ കാണാതയത്.
കല ബ്രൗണ്‍(30) എന്ന യുവതിയെ വുഡ്‌റഫിലുള്ള ഷിപ്പിങ് കണ്ടൈനറില്‍ നിന്നാണ് കണ്ടെത്തിയത്. കണ്ടൈനറില്‍ നിന്നും ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് പോലീസ് പെട്ടി തുറന്നത്.

സംഭവത്തില്‍ കണ്ടൈനര്‍ കണ്ടെത്തിയ സ്ഥലത്തെ ഉടമയും ലൈംഗിക കേസുകളില്‍ പ്രതിയുമായ റ്റോഡ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടിയ്ക്ക് സമാനമായാണ് കഴുത്തില്‍ ചങ്ങല കെട്ടിയിരുന്നത്. രണ്ട് മാസത്തോളമായി കണ്ടൈനറില്‍ തടവില്‍ കഴിയുകയാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിയുടെ ബോയ്ഫ്രണ്ട് ചാള്‍സ് കാര്‍വറും യുവതിയ്‌ക്കൊപ്പം കാണാതായിരുന്നു. ഇയാളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.












Click it and Unblock the Notifications