Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ നിശാപാര്‍ട്ടിയില്‍ ആണും പെണ്ണും മദ്യപിച്ച് നൃത്തം ചെയ്തു..പൊലീസ് പൊക്കി..വീഡിയോ വൈറല്‍

സൗദിയിൽ മദ്യപിച്ച് നിശാപാര്‍ട്ടിയില്‍ ഒരുമിച്ച് നൃത്തം ചെയ്ത സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പണി കിട്ടി. നൃത്ത വീഡിയോ യൂട്യൂബില്‍ വൈറല്‍.

ജിദ്ദ : ആണും പെണ്ണും അടുത്തിടപഴകുന്നതിന് ഏറെ വിലക്കുകളുള്ള നാടാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറേബ്യന്‍ രാജ്യങ്ങള്‍. അപ്പോള്‍ പിന്നെ മദ്യപിച്ച് ആണും പെണ്ണും ഒരുമിച്ച് നിശാപാര്‍ട്ടിയില്‍ നൃത്തം ചെയ്യുക കൂടി ആയാലോ..പണി പാലും വെള്ളത്തില്‍ കിട്ടും.

നിശാപാര്‍ട്ടിയുടെ വീഡിയോ പുറത്തായതോടെയാണ് പാര്‍ട്ടി നടത്തിയവര്‍ക്കും പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കും പണി കിട്ടിയിരിക്കുന്നത്. പൊലീസ് നടത്തിയ തെരച്ചിലില്‍ പരിപാടിയുടെ സംഘാടകരിലൊരാള്‍ പിടിയിലായിട്ടുണ്ട്.

വൈറലായി നൃത്തം

ഒരു കെട്ടിടത്തിന്റെ ടെറസ്സിലാണ് മദ്യപാനവും നൃത്തവും. ആണും പെണ്ണും ഇടകലര്‍ന്ന് മദ്യപിച്ച് അറബി സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്യുന്നതാണ് പുറത്തായ വീഡിയോ. യൂട്യൂബില്‍ ഇതുവരെ ഒന്നര ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

വീഡിയോ തെളിവ്

നൃത്തം നടക്കുന്നത് എവിടെ വെച്ചാണ് എന്നത് വീഡിയോയില്‍ നിന്നും വ്യക്തമല്ല. സൗദിയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ജിദ്ദയിലെ ഫ്‌ളാഗ് പോള്‍ ആണ് സ്ഥലം എന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സൗദിയിലെ ഒരു പ്രാദേശിക മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംഘാടകന്‍ പിടിയില്‍

നിശാപാര്‍ട്ടിയുടെ ഈ വീഡിയോ പുറത്തായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അറസ്റ്റിലായ ജോര്‍ദാനിയന്‍ സ്വദേശിയായ സംഘാടകന്‍ ആദ്യം കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ കുറ്റസമ്മതം നടത്തി

അറസ്റ്റ് തുടരും

നിരവധി അറബ് സ്ത്രീകളും പുരുഷന്മാരും പാര്‍ട്ടിയില്‍ പങ്കെടുത്തതായി പിടിയിലായ സംഘാടകന്‍ പൊലീസിനോട് സമ്മതിച്ചു. ബാക്കിയുള്ളവരെയും അറസ്റ്റ് ചെയ്യാനുള്ള നടപടികളിലാണ് സൗദി പൊലീസ്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

പ്രത്യേക സംഘം

പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സൗദി പൊലീസ് നിയോഗിച്ചിട്ടുണ്ട്. മേജര്‍ ജനറല്‍ സയ്യിദ് അല്‍ ഖുറാനി ആണ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്നത്.

കാത്തിരിക്കുന്നത് വന്‍ ശിക്ഷ

പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു ലെബനീസ് വനിതയേയും രണ്ട് സുഹൃത്തുക്കളേയും പൊലീസ് ചോദ്യം ചെയ്തു. നിശാപാര്‍ട്ടിയില്‍ പങ്കെടുത്തതായി ഇവര്‍ പൊലീസിനോട് സമ്മതിച്ചുവെന്നാണ് അറിയുന്നത്. കുറ്റം തെളിഞ്ഞാല്‍ വന്‍ ശിക്ഷയാണ് ഇവരെ കാത്തിരിക്കുന്നത്.

 മദ്യവും പണി തരും

ആണും പെണ്ണും അടുത്തിടപഴകിയാല്‍ മാത്രമല്ല മദ്യപാനവും കുറ്റകരമാണ് സൗദിയില്‍. ഇതാദ്യമായല്ല സൗദിയില്‍ നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് പണി കിട്ടുന്നത്. മിക്‌സഡ് പാര്‍ട്ടി നടത്തിയ വിദേശികളെ ഈ മാസമാദ്യം സൗദി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശിക്ഷ കടുക്കും

ഈ വര്‍ഷമാദ്യം ഫെബ്രുവരിയിലും മിക്‌സഡ് പാര്‍ട്ടി നടത്തി 6 സ്ത്രീകളും 5 പുരുഷന്മാരും പിടിയിലായിരുന്നു. 300 ചാട്ടയടിയും ഒരു വര്‍ഷം തടവുമാണ് ഇവര്‍ക്ക് ലഭിച്ച ശിക്ഷ.

യൂട്യൂബിൽ വൈറലായ നിശാപാർട്ടിയിലെ നൃത്തവീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+