കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉടന്‍ നിശ്ചലമാകും.. കാരണങ്ങളിതാ..

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കനത്ത സുരക്ഷാ വീഴ്ച. ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്ക് ഹാക്കര്‍മാര്‍ക്ക് പ്രവേശനം ലഭിക്കുന്ന ക്വാഡ് റൂട്ടര്‍ വൈറസുകള്‍ ബാധിച്ചിട്ടുണ്ടെന്നാണ് ടെക് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്് പത്ത് മില്യണിലധികം ആന്‍ഡ്രോയ്ഡ് ഫോണുകളെ ബാധിക്കുമെന്നാണ് കണ്ടെത്തല്‍. സുരക്ഷാ കമ്പനിയായ ചെക്ക് പോയിന്റാണ് ഇത് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

അമേരിക്കന്‍ കമ്പനിയായ ക്യുവല്‍ കോം വികസിപ്പിച്ചെടുത്ത ചിപ്പുകളിലാണ് വൈറസുകളുള്ളതായി കണ്ടെത്തിയിട്ടുള്ളത്. നാല് സുരക്ഷാ പ്രശ്‌നങ്ങളാണ് ഇതോടെ സ്മാര്‍ട്ട് ഫോണുകളിലുണ്ടാവുക. ക്വാര്‍ഡ്‌റൂട്ടര്‍ ബാധിച്ച ഫോണിന്റെ നിയന്ത്രണം പൂര്‍ണ്ണമായി ഹാക്കര്‍മാര്‍ക്ക് ലഭിക്കും, ഇത്് ഫോണില്‍ സൂക്ഷിച്ചിട്ടുള്ള വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഹാക്കര്‍മാരെ സഹായിക്കും. കീ ലോഗ്ഗിംസ്, ജിപിഎസ് ട്രാക്കിംഗ് എന്നിവ വഴി ഓഡിയോ, വീഡിയോ എന്നിവ റെക്കോര്‍ഡ് ചെയ്യാന്‍ ഹാക്കര്‍മാരെ സഹായിക്കുന്നു. ചെക്ക് പോയിന്റ് ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

mobile

900 മില്യണ്‍ (ഏകദേശം 60 കോടിയോളം) ഫോണുകളിലുപയോഗിക്കുന്നത് ക്യുവല്‍കോം പ്രൊസസറുകളാണ് എന്നതാണ് പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നത്. എന്നാല്‍ ഇതുവരെ സൈബര്‍ ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്നാണ് ടെക് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം. എന്നാല്‍ വരുന്ന മൂന്നോ നാലോ മാസത്തിനുള്ളില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ തകരാറിലാവുമെന്നാണ് മുന്നറിയിപ്പുകള്‍.

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സാംസങ് ഗാലക്‌സി എസ്7, ഗാലക്‌സി എസ്7 എഡ്ജ്, വണ്‍ പ്ലസ് 3, ഗൂഗിള്‍ നെക്‌സസ് 5എക്‌സ്, നെക്‌സസ് 6, നെക്‌സസ് 6പി, എല്‍ജി ജി4, എല്‍ജി വി10, വണ്‍ പ്ലസ് വണ്‍, വണ്‍ പ്ലസ് 3 ംന്നിവയുള്‍പ്പെട്ട സ്മാര്‍ട്ട്‌ഫോണുകളില്‍ ക്വാഡ്‌റൂട്ടര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ചെക്ക് പോയിന്റെ കണ്ടെത്തല്‍.

മുന്‍കരുതലുകള്‍

1 ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റുകള്‍ ഡൗണ്‍ ലോഡ് ചെയ്ത് ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യുക.

2 ഫോണ്‍ സ്‌ക്രീനിന്റെ പാര്‍ശ്വങ്ങളില്‍ വരുന്ന എപികെ ഫയലുകള്‍ ഒഴിവാക്കുക.

3 ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പായി വരുന്ന മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും കൃത്യമായി വായിക്കുക.

English summary
Cyber Security agency Check Point warns android mobile phones contained Qualcomm processors face security flaw.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X