കേള്‍ക്കാമോയെന്ന് മൊബൈലില്‍ കോള്‍ വന്നാല്‍ സൂക്ഷിക്കുക!! യേസ് എന്നു പറഞ്ഞാല്‍ കുടുങ്ങും!!
യേസ് എന്ന മറുപടി ഉപയോഗിച്ച് പണം തട്ടുകയെന്ന ലക്ഷ്യത്തോടെ തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നു
ലണ്ടന്‍: മൊബൈല്‍ ഫോണില്‍ ഇനി കോള്‍ വന്നാല്‍ ശ്രദ്ധിക്കണമെന്നു മുന്നറിയിപ്പ്. മൊബൈല്‍ വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമാവുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു.

കേള്‍ക്കാമോയെന്ന് പരിചിതമില്ലാത്ത നമ്പറില്‍ നിന്ന് കോള്‍ വന്നാല്‍ അതിനു മറുപടി പറയേണ്ടതില്ലെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഉടന്‍ തന്നെ ഫോണ്‍ കട്ട് ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടുന്നു

ആളുകളില്‍ നിന്നു പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ മൊബൈല്‍ കേന്ദ്രീകരിച്ചു വലിയൊരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡെയ്ലി മെയ്ല് റിപോര്‍ട്ട് ചെയ്യുന്നു. ജനുവരിയില്‍ അമേരിക്കയിലാണ് ഇത് ആദ്യമായി തുടങ്ങിയത്. ഇപ്പോള്‍ ഇതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്.

കാന്‍ യു ഹിയര്‍ മി (നിങ്ങള്‍ക്കു കേള്‍ക്കാമോ) എന്ന ചോദ്യമാണ് തട്ടിപ്പുകാരുടെ പ്രധാന ആയുധം. ഇതിന് അറിയാതെ യേസ് എന്നു പറഞ്ഞാല്‍ അവരുടെ ജോലി പൂര്‍ത്തിയാവുകയും ചെയ്തു. പിന്നീട് ഈ യേസ് ഉപയോഗിച്ചാണ് ഇയാളില്‍ നിന്നു ഇവര്‍ പണം കൈക്കലാക്കുക.

പണം നല്‍കാനാവില്ലെന്ന് അറിയിച്ചാല്‍ തട്ടിപ്പുകാരുടെ അടുത്ത വഴി ഭീഷണിയാണ്. നിങ്ങളുടെ യേസ് എന്ന മറുപടി വച്ച് നിയമനടപടി സ്വീകരിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തും. ഏന്തെങ്കിലും ഉല്‍പ്പന്നമോ സര്‍വീസോ ഏല്‍പ്പിച്ചു കഴിഞ്ഞ് പിന്നീട് അത് പിന്‍വലിച്ചാല്‍ നിശ്ചിത തുക നല്‍കണമെന്നാണ് നിയമം. ഇതാണ് തട്ടിപ്പുകാര്‍ സമര്‍ഥമായി ഉപയോഗിക്കുന്നത്.

ഫോണ്‍ മുഖേനയുള്ള ഇടപാടുകള്‍ നിരവധി കമ്പനികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ഫോണിലൂടെ ഉപഭോക്താവ് സാധനത്തിന് ഓര്‍ഡര്‍ ചെയ്താല്‍ അതു റെക്കോര്‍ഡ് ചെയ്ത് തെളിവായി കമ്പനികള്‍ സൂക്ഷിക്കുകയും ചെയ്യും. പിന്നീട് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യപ്പെടുകയാണെങ്കില്‍ പിഴ ഈടാക്കുന്നതിനാണ് ഇത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications