കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേള്‍ക്കാമോയെന്ന് മൊബൈലില്‍ കോള്‍ വന്നാല്‍ സൂക്ഷിക്കുക!! യേസ് എന്നു പറഞ്ഞാല്‍ കുടുങ്ങും!!

യേസ് എന്ന മറുപടി ഉപയോഗിച്ച് പണം തട്ടുകയെന്ന ലക്ഷ്യത്തോടെ തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നു

  • By Manu
Google Oneindia Malayalam News

ലണ്ടന്‍: മൊബൈല്‍ ഫോണില്‍ ഇനി കോള്‍ വന്നാല്‍ ശ്രദ്ധിക്കണമെന്നു മുന്നറിയിപ്പ്. മൊബൈല്‍ വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമാവുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു.

 ഈ കോളാണ് ചതിക്കുക

കേള്‍ക്കാമോയെന്ന് പരിചിതമില്ലാത്ത നമ്പറില്‍ നിന്ന് കോള്‍ വന്നാല്‍ അതിനു മറുപടി പറയേണ്ടതില്ലെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഉടന്‍ തന്നെ ഫോണ്‍ കട്ട് ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടുന്നു

പണം തട്ടിയെടുക്കും

ആളുകളില്‍ നിന്നു പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ മൊബൈല്‍ കേന്ദ്രീകരിച്ചു വലിയൊരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡെയ്‌ലി മെയ്ല്‍ റിപോര്‍ട്ട് ചെയ്യുന്നു. ജനുവരിയില്‍ അമേരിക്കയിലാണ് ഇത് ആദ്യമായി തുടങ്ങിയത്. ഇപ്പോള്‍ ഇതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്.

മറുപടിയാണ് അവരുടെ ലക്ഷ്യം

കാന്‍ യു ഹിയര്‍ മി (നിങ്ങള്‍ക്കു കേള്‍ക്കാമോ) എന്ന ചോദ്യമാണ് തട്ടിപ്പുകാരുടെ പ്രധാന ആയുധം. ഇതിന് അറിയാതെ യേസ് എന്നു പറഞ്ഞാല്‍ അവരുടെ ജോലി പൂര്‍ത്തിയാവുകയും ചെയ്തു. പിന്നീട് ഈ യേസ് ഉപയോഗിച്ചാണ് ഇയാളില്‍ നിന്നു ഇവര്‍ പണം കൈക്കലാക്കുക.

നിഷേധിച്ചാല്‍ ഭീഷണി

പണം നല്‍കാനാവില്ലെന്ന് അറിയിച്ചാല്‍ തട്ടിപ്പുകാരുടെ അടുത്ത വഴി ഭീഷണിയാണ്. നിങ്ങളുടെ യേസ് എന്ന മറുപടി വച്ച് നിയമനടപടി സ്വീകരിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തും. ഏന്തെങ്കിലും ഉല്‍പ്പന്നമോ സര്‍വീസോ ഏല്‍പ്പിച്ചു കഴിഞ്ഞ് പിന്നീട് അത് പിന്‍വലിച്ചാല്‍ നിശ്ചിത തുക നല്‍കണമെന്നാണ് നിയമം. ഇതാണ് തട്ടിപ്പുകാര്‍ സമര്‍ഥമായി ഉപയോഗിക്കുന്നത്.

നിരവധി കമ്പനികള്‍ ഉപയോഗിക്കുന്നു

ഫോണ്‍ മുഖേനയുള്ള ഇടപാടുകള്‍ നിരവധി കമ്പനികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ഫോണിലൂടെ ഉപഭോക്താവ് സാധനത്തിന് ഓര്‍ഡര്‍ ചെയ്താല്‍ അതു റെക്കോര്‍ഡ് ചെയ്ത് തെളിവായി കമ്പനികള്‍ സൂക്ഷിക്കുകയും ചെയ്യും. പിന്നീട് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യപ്പെടുകയാണെങ്കില്‍ പിഴ ഈടാക്കുന്നതിനാണ് ഇത്.

English summary
According to the report published in Daily Mail, a major phone scam is tricking users into saying ‘yes’, before editing the reply into a conversation to grab money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X