മോഡലിന്‍റെ പല്ല് ഇടിച്ച് തെറിപ്പിച്ചു, 800 പൗണ്ട് നഷ്ടപരിഹാരം
ലണ്ടന്‍: ലണ്ടനില്‍ മോഡലിന്റെ പല്ല് ഇടിച്ച് തെറിപ്പിച്ച കേസില്‍ എത്ര തുകയും നഷ്ട പരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് അക്രമി. പല്ല് പോയ മോഡലിന് മോഡലിംഗ് രംഗത്ത് നിന്ന് അവസരങ്ങള്‍ കുറഞ്ഞ് തുടങ്ങി. ഇതോടെയാണ് നഷ്ടപരിഹാരം കൂടുതല്‍ നല്‍കാന്‍ താന്‍ തയ്യാറാണെന്ന് പ്രതി അറിയിച്ചത്
മോഡലും മുന്‍ മിസ് സണ്ടര്‍ലാന്റുമായ റേബേക്ക മാസണ്‍ ആണ് അക്രമത്തിന് ഇരയായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് മാസണിനെ ഡാനിയേല്‍ ജാക്‌സണ്‍ എന്ന 26കാരന്‍ ആക്രമിച്ചത്. ഒരു നിശക്ളബ്ബിന് പുറത്ത വച്ച് മോഡലിന്റെ മുഖത്ത് ഇടിച്ച് പല്ലിന് പരിക്കേല്‍പ്പിയ്ക്കുകയായിരുന്നു അക്രമി. മോഡലിന്റെ പല്ലുകള്‍ നഷ്ടമായിരുന്നു.

മദ്യലഹരിയിലായിരുന്നു യുവാവ്. മോഡലിംഗ് രംഗത്ത് സജീവമാകുന്നതിനിടയിലാണ് മോഡലിന് പല്ലുകള്‍ നഷ്ടമായത്. ഇതോട അവസരം കുറഞ്ഞു. പല്ലുകള്‍ പഴയ രൂപത്തിലാക്കുന്നതിന് ഒട്ടേറെ കോസ്‌മെറ്റിക് സര്‍ജ്ജറികള്‍ നടത്തിയിരുന്നു. മോഡലിന്റെ ഇടത് കണ്ണിനും പരിക്കേറ്റു.
കേസില്‍ മോഡല്‍ കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യലഹരിയില്‍ സംഭവിച്ചതാണെന്നും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്നും അക്രമി പറഞ്ഞു. ഇതിനോടകം തന്നെ 686 പൗണ്ട് നഷ്ടപരിഹാരം നല്‍കി. 800 പൗണ്ട് കൂടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications