Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാനല്‍ പരിപാടിയ്ക്കിടെ നടിയ്ക്ക് പ്രേതബാധ, രക്തം ചോദിച്ച് അലറി, വീഡിയോ വൈറല്‍, കാണൂ

ബാങ്കോക്ക്: ടെലിവിഷന്‍ അഭിമുഖത്തിനിടെ തായ്‌ലന്‍ഡിലെ മുന്‍നിര മോഡലുകളില്‍ ഒരാളായ തിപ്പാവാന്‍ ചാഫുപുവാങിന് പ്രേതബാധ. ശബ്ദ വ്യത്യാസത്തിലൂടെ മറ്റൊരു സ്ത്രീയായിയ മാറിയ തിപ്പാവാന്‍ അവതാരകരെപ്പോലും ഭീതിയിലാഴ്ത്തി. തനിയ്ക്ക് രക്തം വേണമെന്നും ഇല്ലെങ്കില്‍ താന്‍ കയറിക്കൂടിയ ശരീരത്തെ കടിച്ച് തിന്ന് വിശപ്പടക്കുമെന്നും അലറി വിളിയ്ക്കുകയായിരുന്നു തിപ്പാവാന്റെ ശരീരത്തിലെ പ്രേതം.

തായ് ചാനല്‍ 8 ലെ പ്രേക്ഷകരാണ് ലൈവായി പ്രേതബാധ കണ്ടത്. രക്തദാഹിയായ ദുരാത്മാവ് തന്നെ പിടികൂടിയിട്ടുള്ളതായി മോഡല്‍ മുന്‍പൊരു ചാനല്‍ പരിപാടിയിലും പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു അവധി ദിനം മുതലാണ് തന്നില്‍ പ്രേതബാധയുള്ളതായി തോന്നി തുടങ്ങിയതെന്നും ഇവര്‍ പറഞ്ഞു. അഭിമുഖത്തിനിടെ രോഷാകുലയായ മോഡലിന്റെ ശബ്ദം പൂര്‍ണമായും മാറുകയും ചെയ്തു.

model

മറ്റൊരു സ്ത്രീയെ പോലെയാണ് ഇവര്‍ സംസാരിച്ചത്. തായ്‌ലാന്‍ഡിലെ കെട്ടുകഥകളിലും നാടോടിക്കഥകളിലും നിറയുന്ന പോപ് എന്ന രക്തദാഹിയായ പ്രേതമാണത്രേ മോഡലിന്റെ ശരീരത്തിലുള്ളത്. ബുദ്ധമത വിശ്വാസ പ്രകാരം ധരിയ്ക്കുന്ന ഒരു നെക്ലേസ് കഴുത്തില്‍ ധരിച്ചാല്‍ ഈ പ്രേതം സ്ഥലം കാലിയാക്കുമത്രേ.

അതി സുന്ദരിയാതിനാലാണ് തിപ്പാവാന്റെ ശരീരത്തില്‍ താന്‍ എത്തിയതെന്നും പോപ് പ്രേതം പറയുന്നു. എന്തായാലും പ്രേതം പിടിച്ച ഷോ യിലൂടെ ചാനലിന്റെ റേറ്റിംഗ് കൂടി. എന്നാല്‍ പന്നിയുടെ രക്തമെങ്കിലും തനിയ്ക്ക് നല്‍കൂ എന്ന് പറഞ്ഞ് അലറിവിളിയ്ക്കുകയും അക്രമാസക്തയാവുകയും ചെയ്ത പ്രേതത്തെ ചാനലുകാരും ഭയപ്പെട്ടിരിയ്ക്കുകയാണത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+