Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഡേണയുടെ കൊവിഡ് വാക്സിൻ വിജയകരം'; 94 ശതമാനം ഫലപ്രദമെന്ന് പ്രഖ്യാപിച്ച് കമ്പനി

വാഷിങ്ടൺ; കൊവിഡ് വാക്സിൻ വിജയകരമാണെന്ന അവകാശവാദവുമായി അമേരിക്കൻ കമ്പനിയായി മൊഡേണ. അമേരിക്കയില്‍ രണ്ടാമത്തെ വിജയകരമായ വാക്‌സീനാണ് ഇത്. 30,000 പേരെ ഉൾപ്പെടുത്തി കൊണ്ടാണ് മൊഡേണ ക്ലിനിക്കൽ ട്രയൽ സംഘടപ്പിച്ചത്. തങ്ങളുടെ വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും ജർമ്മൻ പങ്കാളിയായ ബയോ ടെക്കും കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

covid vaccine

പുതിയ സാങ്കേതിക വിദ്യയാണ് ഇരുകമ്പനികളും ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ മനുഷ്യ നിര്‍മിതമായ മെസെഞ്ചര്‍ ആര്‍എന്‍എകളെ ഉപയോഗിച്ച് മനുഷ്യ കോശങ്ങളെ വാക്‌സിന്‍ നിര്‍മിക്കുന്ന ഫാക്ടറികളാക്കുകയാണ് ചെയ്യുന്നത്. മൂന്നാം ഘട്ട പഠനത്തോടെ കൊവിഡ് പ്രതിരോധത്തിന് വാക്സിൻ സഹായകരമാകുമെന്നാണ് വ്യക്തമായിരിക്കുന്നതെന്ന്കമ്പനി മേധാവി സ്റ്റെഫനി ബാന്‍സെല്‍ പറഞ്ഞു.

അതേസമയം വളരെ ആവേശകരമായ ഫലമാണ് ഇതെന്നായിരുന്നു രാജ്യത്തെ മികച്ച പകർച്ചവ്യാധി വിദ്ഗദനായ ഡോ ആന്റണി ഫൗസി പ്രതികരിച്ചത്. 94 ശതമാനം ഫലപ്രദം എന്നത് ആശ്ചര്യകരമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. മോഡേണയുടെ ക്ലിനിക്കൽ ട്രയൽ ഡാറ്റ വിശകലനം ചെയ്യുന്ന ഒരു സ്വതന്ത്ര പാനലായ ഡാറ്റാ സേഫ്റ്റി ആൻഡ് മോണിറ്ററിംഗ് ബോർഡ് അംഗങ്ങളുമായി ഞായറാഴ്ച ഉച്ചതിരിഞ്ഞ് നടത്തിയ കോളിലാണ് പഠന വിവരങ്ങൾ പുറത്തുവിട്ടത്.

എന്റെ ജീവിതത്തിലെയും കരിയറിലെയും ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. ഈ വാക്സിൻ വികസിപ്പിക്കാനായെന്നത് തികച്ചും അത്ഭുതകരമാണ്,മോഡേണയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ ടാല്‍ സാക്‌സ് പറഞ്ഞു.കുത്തിവയ്പ്പുകൾ ഡിസംബർ രണ്ടാം പകുതിയിൽ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൗസി പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പുകൾ ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകൾക്കാണ് ആദ്യം നൽകുക. അടുത്ത വസന്തകാലത്ത് ബാക്കി ജനങ്ങൾക്ക് ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നുവെന്നും ഫൗസി പറഞ്ഞു.

Recommended Video

cmsvideo
    Vaccine Will Not Be Enough To Stop Pandemic: WHO Chief | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+