Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭയപ്പെടേണ്ട; ഒമൈക്രോണിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ 2022ന് മുമ്പ് പുറത്തിറക്കും, മോഡേണയുടെ ഉറപ്പ്

ന്യൂയോര്‍ക്ക്: പുതിയ ഒമൈക്രോണ്‍ കൊറോണ വൈറസ് വേരിയന്റ് നിലവിലെ വാക്‌സിനുകള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കുമോ എന്ന കാര്യം സംശയിക്കുന്നതായി വാക്‌സിന്‍ നിര്‍മ്മാതാക്കളായ മോഡേണയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ ബര്‍ട്ടണ്‍ പറഞ്ഞു.

അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ പരിഷ്‌കരിച്ച വാക്‌സിന്‍ ഡോസ് ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതിരോധം നല്‍കാനുള്ള നിലവിലെ വാക്‌സിനിന്റെ കഴിവിനെക്കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കണമെന്നും അദ്ദേബം ബിബിസിയുടെ ഒരു പരിപാടിയില്‍ പറഞ്ഞു.

പുതിയ വൈറസ് വകഭേദത്തിനെതിരെ ഒരു വാക്‌സിന്‍ നിര്‍മ്മിക്കണമെങ്കില്‍ 2022 ന്റെ തുടക്കത്തിലായിരിക്കുമെന്ന് ഞാന്‍ കരുതുന്നു, അതിന് മുമ്പ് അത് വലിയ അളവില്‍ ലഭ്യമാക്കാന്‍ സാധിക്കും. കേംബ്രിഡ്ജ്, മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള ബയോടെക് കമ്പനിയായ മോഡേണ ഒമൈക്രോണ്‍ വേരിയന്റിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വാക്‌സിന്റെ പ്രതിരോധം, ഒരു വ്യക്തിക്ക് എത്ര കാലം മുമ്പ് വാക്‌സിനേഷന്‍ നല്‍കി എന്നതിനെ ആശ്രയിച്ചിരിക്കും. നിലവിലെ കോവിഡ് -19 വാക്‌സിനുകളില്‍ ഒന്ന് എടുക്കുക എന്നതാണ് ഏറ്റവും മികച്ച ഉപദേശമെന്ന് അദ്ദേഹം വ്യക്തമാക്കി.

covid

ആളുകള്‍ വാക്‌സിന്‍ എടുത്തില്ലെങ്കില്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുക്കുക. ഇത് അപകടകരമായി കാണപ്പെടുന്ന ഒരു വൈറസാണ്, എന്നാല്‍ അതിനെ ചെറുക്കാന്‍ ഞങ്ങളുടെ കേന്ദ്രങ്ങളില്‍ എല്ലാ സജ്ജീകരണങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്. ഒമൈക്രോണ്‍ വകഭേദത്തിന്‍ഖെ ആവിര്‍ഭാവം തടയുന്നതിനായി ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രകള്‍ വിലക്കാന്‍ രാജ്യങ്ങള്‍ തിരക്കുകൂട്ടുന്നത് കണ്ടു. വടക്കന്‍ അര്‍ദ്ധഗോളത്തിലെ ശൈത്യകാല കോവിഡ് കുതിച്ചുചാട്ടം വര്‍ദ്ധിപ്പിക്കുകയും ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന ഭയം വെള്ളിയാഴ്ച ആഗോള വിപണികളിലുടനീളം കാണാന്‍ സാധിച്ചിട്ടുണ്ട്.

ഒമൈക്രോണ്‍ വേരിയന്റിനെതിരെ നിലവിലെ വാക്‌സിന്‍ പ്രതിരോധിക്കുന്നുണ്ടോ എന്ന് മനസിലാക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണെന്ന് മോഡേണ അറിയിച്ചു. 2021 ന്റെ തുടക്കം മുതല്‍, പുതിയ വകഭേദങ്ങള്‍ മുന്‍കൂട്ടി കണ്ട് മോഡേണ ഒരു സമഗ്ര തന്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ വലിയ മുന്‍ കരുതലുകളാണ് എടുത്തുകൊണ്ടിരിക്കുന്നത്. വിവിധ രാജ്യങ്ങള്‍ അഫ്രിക്കാന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ വിലക്കിയിട്ടുണ്ട്. ഇസ്രയേല്‍ കഴിഞ്ഞ ദിവസം എല്ലാ വിദേശികള്‍ക്കുള്ള യാത്ര നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരവധി ഗള്‍ഫ് രാജ്യങ്ങളും യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഹോ.. മേക്കോവര്‍ ഒരു രക്ഷയുമില്ല; ശ്രിന്ദയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    ഒമിക്രോൺ വകഭേദത്തെ നേരിടാൻ അപ്ഡേറ്റഡ് വാക്സിൻ..ഫൈസർ ഇറക്കുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+