കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ചില്ലറക്കാരനല്ല, ലോകം ആദരിക്കുന്ന പത്താമത്തെ നേതാവ്!

  • By Muralidharan
Google Oneindia Malayalam News

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങള്‍ പലതുണ്ട്. മിക്കതും രാഷ്ട്രീയ എതിരാളികളുടെ ആയുധങ്ങളാണ്. എന്നാല്‍ അതൊന്നും വിലപ്പോകില്ല എന്ന 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതലിങ്ങോട്ട് തെളിയുകയാണ്. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ പ്രമുഖ നേതാവും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരാധിക്കുന്നവര്‍ ഇവിടെ മാത്രമല്ല ലോകം മൊത്തമുണ്ട് എന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്.

ലോകസാമ്പത്തിക ഫോറത്തിന്റെ (ഡബ്ലിയു ഇ എഫ്) പട്ടികയിലാണ് ലോകത്ത് ഏറ്റവുമധികം ആളുകള്‍ ആരാധിക്കുന്നവരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്താം സ്ഥാനത്തെത്തിയത്. നാലാം സ്ഥാനത്തുള്ള രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ് പട്ടികയിലുള്ള മറ്റൊരു ഇന്ത്യക്കാരന്‍. ലോകം ആരാധിക്കുന്ന മറ്റുള്ളവര്‍ ആരൊക്കെയെന്ന് നോക്കൂ...

മണ്ടേല ഒന്നാമന്‍

മണ്ടേല ഒന്നാമന്‍

മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേലയാണ് ലോകം ആദരിക്കുന്ന ഒന്നാമത്തെ ആള്‍. വര്‍ണവിവേചനത്തിനെതിരെ പൊരുതിയ മണ്ടേലയെ ലോകം ആദരിക്കുന്നതില്‍ ഒരത്ഭുതത്തിനും ഇടയില്ല. 1918 ല്‍ ജനിച്ച മണ്ടേല 2013 ലാണ് മരിച്ചത്. 20 ശതമാനം പേരാണ് മണ്ടേലയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്.

പോപ് ഫ്രാന്‍സിസ്

പോപ് ഫ്രാന്‍സിസ്

റോമന്‍ കത്തോലിക്ക ചര്‍ച്ചിന്റെ ഇപ്പോഴത്തെ പോപ്പായ ഫ്രാന്‍സിസിനെയാണ് ലോകത്ത് രണ്ടാമതായി ആളുകള്‍ ആരാധിക്കുന്നത്. 125 രാജ്യങ്ങളില്‍ നിന്നായി 285 നഗരങ്ങള്‍ സര്‍വ്വേയില്‍ പങ്കെടുത്തു.

മഹാത്മാഗാന്ധി

മഹാത്മാഗാന്ധി

ടെസ്ല മോട്ടോഴ്‌സ് സി ഇ ഒ എലന്‍ മസ്‌കിന് പിന്നിലായി നാലാം സ്ഥാനത്താണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി. 12.4 ശതമാനം പേരാണ് ഗാന്ധിജിക്ക് വോട്ട് ചെയ്തത്.

ബില്‍ ഗേറ്റ്‌സ്, ഒബാമ

ബില്‍ ഗേറ്റ്‌സ്, ഒബാമ

1084 പേര്‍ പങ്കെടുത്ത സര്‍വ്വേയില്‍ അഞ്ചാം സ്ഥാനം മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ആറാം സ്ഥാനം അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയ്ക്കുമാണ്.

സ്റ്റീവ് ജോബ്‌സ്

സ്റ്റീവ് ജോബ്‌സ്

ആപ്പിള്‍ മുന്‍ സി ഇ ഒ സ്റ്റീവ് ജോബ്‌സ് എട്ടാം സ്ഥാനത്താണ്. വിര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകന്‍ റിച്ചാര്‍ഡ് ബാര്‍സണ്‍ ഏഴാം സ്ഥാനത്തുണ്ട്. പട്ടികയിലുള്ള മൂന്ന് പേര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല, ജോബ്‌സ്, മണ്ടേല, ഗാന്ധിജി എന്നിവരാണ് അത്.

 നരേന്ദ്ര മോദി

നരേന്ദ്ര മോദി

നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂസുഫിന് പിന്നിലായി പത്താം സ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 20നും 30 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു സര്‍വ്വേയില് പങ്കെടുത്തവരില്‍ കൂടുതലും.

English summary
PM Modi 10th most admired personality globally, says WEF survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X