കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി മാലദ്വീപിലെത്തി; ശ്രീലങ്കയും സന്ദര്‍ശിക്കും, നിര്‍ണായക കരാറുകളില്‍ ഒപ്പുവെക്കും

Google Oneindia Malayalam News

മാലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനത്തിന് തുടക്കം. രണ്ടാംതവണ പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് അദ്ദേഹം വിദേശത്ത് പോകുന്നത്. അയല്‍രാജ്യമായ മാലദ്വീപില്‍ മോദി എത്തി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ ശേഷമാണ് മോദി വിദേശത്തേക്ക് പുറപ്പെട്ടത്. മാലദ്വീപിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി ശ്രീലങ്കയിലേക്ക് തിരിക്കും. ശേഷം ദില്ലിയിലെത്തുന്ന മോദി അധികം വൈകാതെ കിര്‍ഗിസ്താനിലേക്ക് പോകുമെന്നാണ് വിവരം.

Modi

തന്റെ സന്ദര്‍ശനം മാലദ്വീപുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് മോദി യാത്ര പുറപ്പെടും മുമ്പ് പറഞ്ഞു. കഴിഞ്ഞ നവംബറില്‍ പ്രസിഡന്റ് മുഹമ്മദ് സ്വാലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിന് മോദി മാലദ്വീപ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അത് നയതന്ത്ര തലത്തിലുള്ള സന്ദര്‍ശനമായിരുന്നില്ല. സ്വാലിഹ് ഡിസംബറില്‍ ഇന്ത്യയിലും എത്തിയിരുന്നു.

അയല്‍രാജ്യങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്നതിനൊപ്പം ഒട്ടേറെ പദ്ധതികള്‍ തുടങ്ങുക എന്നതും മോദിയുടെ വിദേശ പര്യടനത്തിന്റെ ലക്ഷ്യമാണ്. മാലദ്വീപിനെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന ബോട്ട് സര്‍വീസ് ആരംഭിക്കുന്ന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചേക്കുമെന്നതാണ് മോദിയുടെ ഇത്തവണത്തെ സന്ദര്‍ശനത്തെ വ്യത്യസ്തമാക്കുന്നത്.

കര്‍ണാടകയില്‍ തന്ത്രം മാറ്റി കുമാരസ്വാമി; സ്വതന്ത്രര്‍ മന്ത്രിമാരാകും!! 12ന് സത്യപ്രതിജ്ഞകര്‍ണാടകയില്‍ തന്ത്രം മാറ്റി കുമാരസ്വാമി; സ്വതന്ത്രര്‍ മന്ത്രിമാരാകും!! 12ന് സത്യപ്രതിജ്ഞ

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് സ്വാലിഹ്, വൈസ് പ്രസിഡന്റ് ഫൈസല്‍ നസീം, മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് എന്നിവരുമായി മോദി ചര്‍ച്ച നടത്തും. ഒട്ടേറെ മേഖലകളില്‍ ഇരുരാജ്യങ്ങളും ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.തീരദേശ നിരീക്ഷണ റഡാര്‍ സംവിധാനം മോദിയും സ്വാലിഹും സംയുക്തമായി ഉദ്ഘാടനം ചെയ്യും.

English summary
Modi arrives in Maldives on his first foreign visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X