ഇന്ത്യയെ നയിക്കാന്‍ മോഡി പോര: ന്യൂയോര്‍ക്ക് ടൈംസ്
ദില്ലി: ഇന്ത്യയെ വേണ്ടപോലെ നയിക്കാന്‍ കഴിവുള്ള നേതാവല്ല ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെന്ന് ന്യൂയോര്‍ക്ക് ടൈംസ്. ജനങ്ങള്‍ പേടിയോടെയും അനിഷ്ടത്തോടെയും നോക്കിക്കാണുന്ന നേതാവാണ് മോഡി എന്നും അസാധാരണമായ മുഖപ്രസംഗത്തില്‍ പത്രം വിശേഷിപ്പിക്കുന്നു. ഇന്ത്യന്‍ നേതാക്കളെക്കുറിച്ച് ഇത്തരത്തില്‍ എഡിറ്റോറിയല്‍ എഴുതുന്നത് ന്യൂയോര്‍ക്ക് ടൈസില്‍ പതിവല്ല.
പ്രതിപക്ഷ പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നരേന്ദ്ര മോഡി പരാജയമാണ്. എതിരഭിപ്രായങ്ങളോട് മോഡിക്കുള്ള അസഹിഷ്ണുതയെയും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു. ബിഹാറിലെ ഭരണകക്ഷിയായ ജെ ഡി യു എന്‍ ഡി എ വിട്ടതിലും അമേരിക്കന്‍ പത്രം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട് എന്നതാണ് രസകരമായ മറ്റൊരു കാര്യം. മോഡി അസ്വീകാര്യനായതുകൊണ്ട് മാത്രമാണ് ജെ ഡി യു എന്‍ ഡി എ വിട്ടതെന്നും പത്രം എഴുതുന്നു.

ഇന്ത്യയെന്നത് വിവിധ മതങ്ങള്‍ കൂടിച്ചേരുന്നതാണ്. നരേന്ദ്രമോഡിക്ക് ഇന്ത്യയെ ഫലവത്തായി നയിക്കാന്‍ സാധിക്കില്ല. മോഡിയുടെ കരിയറിലെ കറുത്ത പാടായി വിശേഷിക്കപ്പെടുന്ന ഗുജറാത്ത് കലാപത്തെയും എഡിറ്റോറിയല്‍ തരം പോലെ ഓര്‍മിപ്പിക്കുന്നുണ്ട്.
നരേന്ദ്ര മോഡിയുടെ ഇമേജിനെ മാത്രമല്ല, ഗുജറാത്തിലെ സാമ്പത്തിക നയങ്ങളെയും ന്യൂയോര്‍ക്ക് ടൈസിംന്റെ എഡിറ്റോറിയല്‍ ചോദ്യം ചെയ്യുന്നു. ഗുജറാത്തിലെ സാമ്പത്തികാവസ്ഥ പരക്കെ അംഗീകരിക്കപ്പെട്ടതല്ല. ഗുജറാത്തിലെ മുസ്ലിങ്ങള്‍ ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലെ മുസ്ലിങ്ങളെക്കാള്‍ പാവപ്പെട്ടവരാണ്. രാജ്യത്തെ 138 മില്യണില്‍പ്പരം മുസ്ലിങ്ങളും മറ്റ് ന്യൂനപക്ഷങ്ങളും മോഡിയുടെ കീഴില്‍ സുരക്ഷിതരായിരിക്കില്ല - പത്രം ആശങ്കപ്പെടുന്നു.












Click it and Unblock the Notifications