കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം മണ്ണില്‍ ഭീകരവാദം വളര്‍ത്തുന്നത് പാകിസ്താന്‍ നിര്‍ത്തണം.... മോദിയും ട്രംപും ഉറച്ചുതന്നെ!!

ട്രംപ് പ്രസിഡന്‍റായ ശേഷം മോദിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്

  • By Manu
Google Oneindia Malayalam News

വാഷിങ്ടണ്‍: പാകിസ്താന്റെ ഭീകരപ്രവര്‍ത്തങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് ഇന്ത്യയും അമേരിക്കയും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സംയുക്തമായ പുറത്തിറക്കിയ പ്രസ്താവനയിലാണ് പാകിസ്താന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാമര്‍ശമുള്ളത്. ട്രംപ് പ്രസിഡന്‍റായ ശേഷം മോദിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. അതിര്‍ത്തി വഴിയുള്ള ഭീകരവാദ പ്രവര്‍ത്തനം പാകിസ്താന്‍ അനുവദിക്കരുതെന്നും ഇരുവരും ആവശ്യപ്പെട്ടു.

trumpp-modi

26/11 മുംബൈ ഭീകരാക്രമണത്തില്‍ പങ്കാളികളായവരെ പുറത്തുകൊണ്ടുവരാന്‍ പാകിസ്താന്‍ മുന്‍കൈയെടുക്കണമെന്നും ഇന്ത്യയും പാകിസ്താനും സംയുക്തമായി ആവശ്യപ്പെട്ടു. മുംബൈ ആക്രമണം മാത്രമല്ല പഠാന്‍ക്കോട്ടിലെയും മറ്റു ഭീകരാക്രമണങ്ങളുടെയും പിറകിലുള്ളവരെ ലോകത്തിനു മുന്നില്‍ കൊണ്ടു വരാന്‍ പാകിസ്താന്‍ തയ്യാറാവണമെന്നും ഇരുവരും പറഞ്ഞു.

trumpp-modi

മറ്റു രാജ്യങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ തങ്ങളുടെ രാജ്യത്തെ ഉപയോഗിക്കുന്നില്ലെന്ന് പാകിസ്താന്‍ ഉറപ്പുവരുത്തണമെന്നും മോദിയും ട്രംപും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാദ്യമായല്ല ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനെതിരേ ഇന്ത്യയും അമേരിക്കയും പ്രസ്താവനയിറക്കുന്നത്. 2016ല്‍ ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോഴും ഇന്ത്യയും അമേരിക്കയും ഇതേ ആവശ്യം മുന്നോട്ട് വച്ചിരുന്നു. ഇന്ത്യ- അമേരിക്ക ബന്ധത്തിലെ ചരിത്ര നിമിഷമാണ് താനും ട്രംപും തമ്മിലുളള കൂടിക്കാഴ്ചയെന്ന് മോദി വിശേഷിപ്പിച്ചു.
തീവ്രവാദത്തിന് എതിരേയുള്ള പോരാട്ടത്തിനാണ് പ്രഥമ പരിഗണനയെന്നും മോദി പറഞ്ഞു.

English summary
Reflecting the harder stance on terrorism emanating from Pakistan, a joint statement after Prime Minister Narendra Modi's meeting with US President Donald J Trump called upon Pakistan not to let its territory be used to launch terror attacks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X