കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ബിജെപിയ്ക്ക് തീറെഴുതും!! യുഎസ് വിദഗ്ദരുടെ പ്രവചനം മോദിയുടെ വിജയത്തെക്കുറിച്ച്!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയത്തോടെ നരേന്ദ്രമോദി ഭരണം നിലനിര്‍ത്തുമെന്ന് യുഎസ് വിദഗ്ദര്‍. അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തറാഖണ്ഡിലും ഉത്തര്‍പ്രദേശിലും നേടിയതിനെ തുടര്‍ന്നാണ് യുഎസ് വിദഗ്ദരുടെ നിരീക്ഷണം. 2014ല്‍ മോദി നേടിയ വിജയം വെറുമൊരു മാര്‍ഗ്ഗ വ്യതിയാനം മാത്രമല്ലെന്നും സംഘം നിരീക്ഷിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് വലിയ വിജയമാണെന്നും ബിഎസ്പിയെയും സമാജ് വാദി പാര്‍ട്ടിയെയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ മാര്‍ജിനിലുള്ള വിജയമാണ് ബിജെപി സ്വന്തമാക്കിയതെന്നും ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ആദം സീഗ്‌ഫെല്‍ഡ് ചൂണ്ടിക്കാണിക്കുന്നു.

modi-28

2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിലും വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവായി മോദി നിലനില്‍ക്കുമെന്നും 2014 ലെ ബിജെപിയുടെ വിജയം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും അമേരിക്കന്‍ എന്റര്‍പ്രൈസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഫെലോ സദാനന്ദ് ദൂം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ 2019ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജയിച്ചാലും സഖ്യകക്ഷി സര്‍ക്കാരിനായിരിക്കും സാധ്യതയെന്നാണ് ജോര്‍ജ്ജ് ടൗണ്‍ സര്‍വ്വകലാശാലയിലെ വാല്‍ഷ് സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വ്വീസില്‍ പ്രൊഫസറായ ഇര്‍ഫാന്‍ നൂറുദ്ദീന്റെ അഭിപ്രായം.

ചിട്ടയായ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലൂടെയാണ് ബിജെപി വിജയം കൊയ്യുന്നതെന്നും ബിജെപിയ്ക്ക് നേര്‍ക്കുനേര്‍ എതിരാളികളുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പ്രകടനം മോശമാണെന്നും നൂറുദ്ദീന്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിപക്ഷം പരാജയപ്പെടുന്നിടത്താണ് പാര്‍ട്ടിയുടെ വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനത്തിന് വലിയ പിന്തുണയാണ് യുപിയില്‍ ലഭിച്ചതെന്ന് വിലയിരുത്തുന്ന സദാനന്ദ് ദൂം തിരഞ്ഞെടുപ്പില്‍ ബിജെപി ജാതിക്കാര്‍ഡ് ഇറക്കിക്കളിച്ചുവെന്നും അഭിപ്രായപ്പെടുന്നു.

English summary
Modi has emerged as a clear favourite for the 2019 general elections.The UP election results showed that the 2014 general elections were not an "aberration".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X