കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും താനും പരിഷ്‌കര്‍ത്താക്കള്‍!!മോദിയുമായുള്ളത് സ്‌പെഷ്യല്‍ ബോണ്ട്: നെതന്യാഹു

ഇന്ത്യയിലെത്താനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ചെന്നും നെതന്യാഹു

Google Oneindia Malayalam News

ജറുസലേം: ഭാവിയെക്കുറിച്ച് അന്വേഷിക്കുന്ന പരിഷ്‌കര്‍ത്താക്കളാണ് താനും മോദിയുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം ചരിത്രപരമാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു. ഇന്ത്യയിലേക്ക് വരാന്‍ നരേന്ദ്രമോദി തന്നെയും കുടുംബത്തെയും ക്ഷണിച്ചെന്നും ക്ഷണം സ്വീകരിച്ചെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

മോദിയും താനും തമ്മില്‍ ഉള്ളത് ഒരു സ്‌പ്യെല്‍ ബോണ്ടാണ്. മോദിയെ ആദ്യം കണ്ടപ്പോള്‍ തന്നെ ഇക്കാര്യമാണ് മനസ്സില്‍ തോന്നിയത്. ഇസ്രയേല്‍ കണ്ടുപിടിത്തങ്ങളുടെ നാടാണ്. ഇന്ത്യ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയര്‍മാരുടെയും കഴിവുള്ളവരുടെയും നാടാണ്. ഇരു രാജ്യങ്ങളും ഒന്നിക്കുന്നത് ഏറെ ഗുണകരമാണ്. തങ്ങളുടെ ചരിത്രത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഇരു രാജ്യങ്ങള്‍ക്കും വ്യക്തമായ ധാരണയുണ്ട്. പരസ്പരം ബഹുമാനിക്കുന്നവരുമാണ് തങ്ങളെന്നും നെതന്യാഹു പറഞ്ഞു.

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റില്‍ നേടിയാല്‍ പണിപോവും: വിദ്യാഭ്യാസവും അസാധു!! വ്യാജ ജാതി സര്‍ട്ടിഫിക്കറ്റില്‍ നേടിയാല്‍ പണിപോവും: വിദ്യാഭ്യാസവും അസാധു!!

-israelipm-modi-

ജൂണ്‍ 4 നാണ് നരേന്ദ്രമോദി ത്രിദിന സന്ദര്‍ശനത്തിനായി ഇസ്രയേലില്‍ എത്തിയത്. ചരിത്രം മാറ്റിമറിച്ചാണ് ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ മണ്ണില്‍ കാലു കുത്തുന്നത്. ഇസ്രയേലില്‍ മോദിക്ക് ലഭിച്ചതും ചരിത്രത്തിലെങ്ങും കാണാത്ത വരവേല്‍പാണ്. ടെല്‍ അവീവില്‍ വിമാനമിറങ്ങിയ മോദിയെ സ്വീകരിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ട് രംഗത്തെത്തി, 70 വര്‍ഷമായി തങ്ങള്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നുവെന്നാണ് നെതന്യാഹു പറഞ്ഞത്.

English summary
Calling PM Narendra Modi’s trip to Israel historic, Prime Minister Benjamin Netanyahu says the two nations can look to a better future with improved ties and cooperation on a host of issues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X