Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് മ്യാൻമാറിൽ ഉഷ്മള വരവേൽപ്പ്; സന്ദർശനം അഭയാർഥി പ്രശ്നത്തിനിടെ, പ്രശ്ന പരിഹാരത്തിന് സാധ്യത

ഉഭയകക്ഷി ചർച്ചക്കായി ആദ്യമായാണ് മോദി മ്യാൻമാറിലെത്തുന്നത്.

റങ്കൂൺ: ചൈനയിൽ നടന്ന ബ്രിക്സിനു ശേഷം ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാൻമാറിലെത്തി. സുരക്ഷ, ഭീകരവിരുദ്ധ മുന്നേറ്റം തുടങ്ങിയവയിൽ മ്യാൻമറുമായുള്ള സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദിയുടെ സന്ദർശനം. ഉഭയകക്ഷി ചർച്ചക്കായി ആദ്യമായാണ് മോദി മ്യാൻമാറിലെത്തുന്നത്.

modi

രണ്ടു ദിവസമായിരിക്കും മോദി മ്യാൻമാറിലുണ്ടാവുക. പ്രസിഡന്റ് യു തിൻ ക്യവുമായും മ്യാൻമാർ സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യ മന്ത്രിയുമായ ആങ് സാൻ സൂചി എന്നിവരുമായും കൂടികാഴ്ച നടത്തും. കൂടാതെ മ്യാൻമാർ പ്രസിഡന്റ് ഒരുക്കുന്ന വിരുന്നിലും മോദി പങ്കെടുക്കും . ഇതിനും മുൻപ് ആസിയൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി മ്യാൻമാറിലെത്തിയത്.

 റോഹിങ്ക്യൻ പ്രശ്നം

റോഹിങ്ക്യൻ പ്രശ്നം

ആഭ്യന്തര പ്രശ്നങ്ങൾ കാരണം അഭയാർഥികളായി ഇന്ത്യയിലെത്തുന്ന റോഹിങ്ക്യൻ മുസ്ലീങ്ങളെ തിരിച്ചു നാട്ടിലേയ്ക്ക് അയക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചിരുന്നു. അതിനിടെയാണ് മോദിയുടെ മ്യാൻമാർ സന്ദർശനമെന്നത് ഏറെ ശ്രദ്ധനീയമാണ്.

 സുപ്രീം കോടതി

സുപ്രീം കോടതി

റോഹിങ്ക്യൻ മുസ്ലീം അഭയാർഥികളെ മ്യാൻമാറിലേക്ക് തിരിച്ചയക്കുന്ന വിഷയത്തിൽ സുപ്രീം കോടതി കേന്ദ്രത്തിനോട് വശദീകരണം ആരാഞ്ഞിരുന്നു. റോഹ്യങ്ക്യൻ ജനതയെ തിരിച്ചയക്കാൻ പറ്റുമോ എന്ന വിഷയത്തിൽ ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

 യുഎൻ പ്രമേയങ്ങൾക്ക് വിപരീതം

യുഎൻ പ്രമേയങ്ങൾക്ക് വിപരീതം

റോഹിങ്ക്യൻ മുസ്ലീങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മനൽകിയ ഹർജിയിലാണ് , സുപ്രീം കോടതി വിശദീകരണം തേടിയത്. റോഹ്യങ്കകളെ മ്യാൻമാറിലേക്ക് തിരിച്ചയക്കുന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്കും യുഎന്‍ പ്രമേയങ്ങള്‍ക്കും എതിരാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

തിരിച്ചയക്കും

തിരിച്ചയക്കും

റോഹിങ്ക്യൻ ജജനങ്ങൾ ഇന്ത്യക്കാരല്ലെന്നും ആഭയാർഥികൾ ഇന്ത്യൻ ഓഫീസിൽ രജിസ്റ്റർ ചെയ്താലും ഉവരെ മടക്കി അയക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.

 പ്രധാനമന്ത്രിയുടെ സന്ദർശനം

പ്രധാനമന്ത്രിയുടെ സന്ദർശനം

മ്യാൻമാറിൽ നിന്നുള്ള കുടിയേറ്റക്കാരായ മുസ്ലീങ്ങളെ ഇന്ത്യയിൽ നിന്ന് ഒഴിപ്പിക്കുന്നതുമായ ബന്ധപ്പെട്ട് പ്രശനം നടക്കുമ്പോഴാണ് മോദിയുടെ മ്യാൻമാർ സന്ദർശനം. ഇരു രാജ്യങ്ങൾ തമ്മിലുള്ള ചർച്ചയിലൂടെ റോഹിങ്കിൻ കുടിയേറ്റ പ്രശ്നം ഒരുപരിധിവരെ സമവായത്തിലാകുമെന്നാണ് സൂചന.

 മനുഷ്യാവകാശ കമ്മീഷൻ

മനുഷ്യാവകാശ കമ്മീഷൻ

മ്യാൻമാറിൽ നിന്നുള്ള അഭയാർഥികളെ ഇന്ത്യയിൽ നിന്ന് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മനുഷ്യവകാശ കമ്മീഷൻ കേന്ദ്രത്തിനോട് റിപ്പോർട്ട് തേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+