Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി താൻ ആരാധിക്കുന്ന നേതാവ്, ഏറെ കടുപ്പക്കാരൻ , ഷീ പ്രായോഗികവാദി';ട്രംപ്

താൻ ആരാധിക്കുന്ന ലോകനേതാക്കളിൽ ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും തൻ്റെ 'ആരാധനാപാത്രങ്ങളുടെ'പട്ടികയിൽ ട്രംപ് ഉൾപ്പെടുത്തിയിട്ടുണ്ട്. ജി-7 ഉച്ചകോടിക്ക് ശേഷം ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിൻ്റെ പ്രതികരണം.

ഷി ജിൻപിങ്ങിനെ അദ്ദേഹം "പ്രായോഗിക വാദി" എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം മോദിയെ വളരെ കർക്കശക്കാരനായ നേതാവ് എന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ ഏറ്റവും ദുർബലരായ നേതാക്കൾ ആരാണെന്ന് പറയാൻ അദ്ദേഹം തയ്യാറായില്ല.

Gallery Links trumpp-

ജി-7 നേതാക്കൾ തന്റെ 'ഐ ആം ദി ബോസ്' എന്ന തമാശ അംഗീകരിച്ചതായും ഇസ്രായേൽ തന്നെ ഏറെ ബഹുമാനിക്കുന്നതായും തന്റെ നിർദേശങ്ങൾ അവർ അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ ഇല്ലായിരുന്നെങ്കിൽ ഇസ്രായേൽ ഇന്ന് ഉണ്ടാകില്ലായിരുന്നു' എന്നും ട്രംപ് അവകാശപ്പെട്ടു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ബന്ധം നല്ലതാണെന്നും, എന്നാൽ അദ്ദേഹത്തെ കുറച്ച് നിയന്ത്രിച്ച് നിർത്തേണ്ടതുണ്ട് എന്നും ട്രംപ് പറഞ്ഞു. ഇറാൻ നയത്തെ വിമർശിച്ച ചില റിപ്പബ്ലിക്കൻ നേതാക്കളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അവരെ ഇനി ബഹുമാനിക്കുന്നില്ലെന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.

ഇറാനുമായി ഉണ്ടായ ഏറ്റുമുട്ടലിന് ശേഷം തന്റെ അധികാരത്തിന് 'പരിധികളൊന്നുമില്ല' എന്ന് തിരിച്ചറിഞ്ഞതായും അഭിമുഖത്തിനിടെ ട്രംപ് പറഞ്ഞു. അതേസമയം ട്രെപിൻ്റെ അധികാരത്തെ കുറച്ച് കൂടുതൽ അവകാശവാദങ്ങൾ അദ്ദേഹം ഉയർത്തുന്ന ഒരു പുസ്തകം ഉടൻ പുറത്തിറങ്ങും.ചരിത്രത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ താനായിരിക്കാമെന്ന നിലപാടുവരെ അദ്ദേഹം ആ പുസ്തകത്തിൽ പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം.

ന്യൂയോർക്ക് ടൈംസ് പത്രപ്രവർത്തകരായ മാഗി ഹാബർമാൻ, ജോനാഥൻ സ്വാൻ എന്നിവർ ചേർന്ന് തയ്യാറാക്കിയ "റെജിം ചേഞ്ച്" എന്ന പുസ്തകത്തിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രംപ്, അറ്റില്ല ദി ഹൺ, ജെങ്കിസ് ഖാൻ, നെപ്പോളിയൻ, സ്റ്റാലിൻ, മാവോ, ഹിറ്റ്ലർ തുടങ്ങിയ ചരിത്ര നേതാക്കളുമായി തനിക്കുള്ള താരതമ്യം ഉൾപ്പെടുത്തിയ ഒരു രേഖ അദ്ദേഹം പരിശോധിച്ചതായി പുസ്തകം പറയുന്നു. ആ രേഖയിൽ പരാമർശിച്ചിരുന്ന ഓരോ നേതാവും തന്നെക്കാൾ താഴെയാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

ട്രംപ് പങ്കുവെച്ചതായി പറയുന്ന രേഖയിൽ, ആഗോളതലത്തിൽ അധികാരം പ്രയോഗിക്കാനുള്ള തന്റെ നിലപാടാണ് തന്നെ ചരിത്രത്തിലെ ഏറ്റവും ശക്തനായ വ്യക്തിയാക്കുന്നതെന്ന വിലയിരുത്തലാണ് ഉള്ളത്. എന്നാൽ ആ രേഖയുടെ രചയിതാവിനെ ട്രംപ് ഒരു പ്രസിഡൻഷ്യൽ ചരിത്രകാരനായി പരിചയപ്പെടുത്തിയിരുന്നെങ്കിലും, യഥാർത്ഥത്തിൽ അത് ഗോൾഫ് താരം ഗാരി പ്ലെയറുടെ ദീർഘകാല കാഡിയും അടുത്ത സഹപ്രവർത്തകനുമാണെന്ന് പുസ്തക രചയിതാക്കൾ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+