കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്ഥാനില്‍ മോദി കലക്കി, ഖത്തര്‍ ലേബര്‍ ക്യാമ്പില്‍ പ്രവാസികളുടെ ഹൃദയം തൊട്ട് മോദി

  • By Neethu
Google Oneindia Malayalam News

ദോഹ: അഞ്ച് രാജ്യങ്ങളിലേക്കുള്ള മോദിയുടെ യാത്രയുടെ തുടക്കം അഫ്ഗാനിസ്ഥാനില്‍ നിര്‍മ്മിച്ച ഇന്ത്യ-അഫ്ഗാന്‍ സൗഹൃദ ഡാം ഉദ്ഘാടനം ചെയതുകൊണ്ടായിരുന്നു. അഫ്ഗാനിസ്ഥാനില്‍ കലക്കിയ മോദിയുടെ അടുത്ത സന്ദര്‍ശനം ഖത്തറിലായിരുന്നു.

ഖത്തറില്‍ എത്തിയ മോദിയെ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി, ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ ഇമാദി, ഇന്ത്യയിലെ ഖത്തര്‍ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് അറോറ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിക്കാൻ എത്തിയത്.

ഖത്തിറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടായിരുന്നു ഖത്തറില്‍ തുടക്കം കുറിച്ചത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ഉടന്‍ സ്വീകരിക്കുമെന്നും വാക്കു നല്‍കി. നാട്ടില്‍ മഴയെത്തിയ വിശേഷങ്ങളും മോദി പ്രവാസികളോട് പങ്കുവെച്ചു.

ഖത്തറില്‍ എത്തിയ മോദി

ഖത്തറില്‍ എത്തിയ മോദി


അഞ്ച് രാജ്യങ്ങളില്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനത്തിന് ശേഷം മോദി ശനിയാഴ്ച ഖത്തറില്‍ എത്തി. ഖത്തര്‍ പ്രധാനമന്ത്രി ശെഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയും സംഘവുമാണ് മോദിയ സ്വീകരിക്കാന്‍ എത്തിയത്.

 ലേബര്‍ ക്യാമ്പില്‍

ലേബര്‍ ക്യാമ്പില്‍


ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കൊപ്പം അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.

പ്രവാസികളുടെ ഹൃദയത്തില്‍ തൊട്ട വാക്കുകള്‍

പ്രവാസികളുടെ ഹൃദയത്തില്‍ തൊട്ട വാക്കുകള്‍


അന്യരാജ്യത്ത് കഴിയുന്ന ഇന്ത്യന്‍ പ്രവാസികളോട് ആരോഗ്യം സംരക്ഷിക്കാനും, പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കരിക്കുമെന്നും മോദി പറഞ്ഞു. നാട്ടില്‍ മഴയെത്തി എന്ന സന്തോഷ വാര്‍ത്ത കൂടി മോദി അറിയിച്ചു.

പ്രവാസികളുടെ മെഡിക്കല്‍ ക്യാമ്പ്

പ്രവാസികളുടെ മെഡിക്കല്‍ ക്യാമ്പ്


ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ നേത്യതത്തില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിലാണ് മോദി സന്ദര്‍ശനം നടത്തിയത്.

രണ്ട് ദിവസത്തെ സന്ദര്‍ശനം

രണ്ട് ദിവസത്തെ സന്ദര്‍ശനം


ഖത്തറില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി എത്തിയിരിക്കുന്നത്. ഞായറാഴ്ച ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തും.

ഖത്തറിലെ പ്രധാന പരിപാടികള്‍

ഖത്തറിലെ പ്രധാന പരിപാടികള്‍


ഞായറാഴ്ച രാവിലെ ഷെറാട്ടണ്‍ ഗ്രാന്റ് ഹോട്ടലില്‍ നിക്ഷേപസംഗമത്തില്‍ മോദി പങ്കെടുക്കും. പ്രമുഖ വ്യവസായികളായ എംഎ യൂസഫലി, ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ആര്‍ സീതാരാമന്‍ എന്നിവര്‍ സംഗമത്തില്‍ എത്തും.

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടികാഴ്ച

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടികാഴ്ച


ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ സാഹചര്യങ്ങളും ഇരു രാജ്യങ്ങളും ചേര്‍ന്നു തയ്യാറാക്കിയ കരാറുകളും ധാരണാപത്രങ്ങളും ഒപ്പു വെയ്ക്കും.

അടുത്ത സന്ദര്‍ശനം

അടുത്ത സന്ദര്‍ശനം

വൈകീട്ട് പ്രവാസി സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി സ്വിറ്റ്‌സര്‍ലന്റിലേക്ക് യാത്ര തിരിക്കും.

English summary
Prime Minister Narendra Modi on Saturday night assured Indian workers in Qatar that he would take up problems faced by them during his talks with leaders of this Gulf nation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X