മോദി അത്ര പവര്‍ഫുള്‍ അല്ല, പുടിനാണ് ശക്തന്!
വാഷിംഗ്ടണ്‍: ഇന്ത്യയിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവ് ആര്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. തര്‍ക്കമില്ലാത്ത കാര്യമാണ്. രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്രിവാളും ഒന്നും മോദിക്ക് മുന്നില്‍ ഒന്നുമല്ല എന്ന് 2014 ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ഇങ്ങോട്ടുള്ള കണക്കുകള്‍ പറയും. അത് പക്ഷേ ഇന്ത്യയില്‍. ലോകമെമ്പാടുമുള്ള സ്ഥിതി നോക്കിയാല്‍ മോദി അത്ര പവര്‍ഫുള്‍ എന്ന് പറയാന്‍ പറ്റില്ല എന്നതാണ് യാഥാര്‍ഥ്യം.
ഫോബ്സ് മാഗസിന്റെ ശക്തരായ നേതാക്കളുടെ പട്ടികയില്‍ പതിനഞ്ചാം സ്ഥാനമാണ് മോദിക്ക്. ഇന്ത്യയുടെ പുതിയ റോക്ക് സ്റ്റാര്‍ ബോളിവുഡില്‍ നിന്നല്ല, മെയ് മാസത്തില്‍ സ്ഥാനമേറ്റ പ്രധാനമന്ത്രിയാണ് എന്നാണ് മാഗസിന് മോദിയെക്കുറിച്ച് വിവരിക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട ഭരണം അവസാനിപ്പിച്ച ബി ജെ പിയെ മോദി ഭരണത്തിലെത്തിച്ചു എന്നും ഫോബ്സ് പറയുന്നു.

72 പേരുടെ പട്ടികയാണ് ഫോബ്സ് മാഗസിന് പുറത്തിറക്കിയത്. റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍ പുടിനാണ് ഫോബ്സിന്റെ ശക്തരുടെ പട്ടികയില്‍ ഒന്നാമന്. അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഒരിക്കല്‍ കൂടി പുടിന് പിന്നിലായി. ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ്, പോപ്പ് ഫ്രാന്‍സിസ് എന്നിവര്‍ തന്നെയാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ജര്‍മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കല്‍ അഞ്ചാം സ്ഥാനത്ത്. ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ള ആദ്യ വനിതയും മെര്‍ക്കല്‍ തന്നെ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം പട്ടികയിലുള്ള ഇന്ത്യക്കാരന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയാണ്. മുപ്പത്തിയാറാം സ്ഥാനത്താണ് അംബാനി. ലഷ്മി മിത്തല്‍ 57, സത്യ നഡേല്ല 64 എന്നീ സ്ഥാനങ്ങളിലുണ്ട്. മോദിയടക്കം 12 പേര് പട്ടികയില്‍ പുതുക്കക്കാരാണ്. 72 ല്‍ ഒമ്പത് സ്ത്രീകളാണ് ഇടം പിടിച്ചത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications