കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി അത്ര പവര്‍ഫുള്‍ അല്ല, പുടിനാണ് ശക്തന്‍!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യയിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവ് ആര്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. തര്‍ക്കമില്ലാത്ത കാര്യമാണ്. രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്രിവാളും ഒന്നും മോദിക്ക് മുന്നില്‍ ഒന്നുമല്ല എന്ന് 2014 ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഇങ്ങോട്ടുള്ള കണക്കുകള്‍ പറയും. അത് പക്ഷേ ഇന്ത്യയില്‍. ലോകമെമ്പാടുമുള്ള സ്ഥിതി നോക്കിയാല്‍ മോദി അത്ര പവര്‍ഫുള്‍ എന്ന് പറയാന്‍ പറ്റില്ല എന്നതാണ് യാഥാര്‍ഥ്യം.

ഫോബ്‌സ് മാഗസിന്റെ ശക്തരായ നേതാക്കളുടെ പട്ടികയില്‍ പതിനഞ്ചാം സ്ഥാനമാണ് മോദിക്ക്. ഇന്ത്യയുടെ പുതിയ റോക്ക് സ്റ്റാര്‍ ബോളിവുഡില്‍ നിന്നല്ല, മെയ് മാസത്തില്‍ സ്ഥാനമേറ്റ പ്രധാനമന്ത്രിയാണ് എന്നാണ് മാഗസിന്‍ മോദിയെക്കുറിച്ച് വിവരിക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട ഭരണം അവസാനിപ്പിച്ച ബി ജെ പിയെ മോദി ഭരണത്തിലെത്തിച്ചു എന്നും ഫോബ്‌സ് പറയുന്നു.

modi

72 പേരുടെ പട്ടികയാണ് ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയത്. റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍ പുടിനാണ് ഫോബ്‌സിന്റെ ശക്തരുടെ പട്ടികയില്‍ ഒന്നാമന്‍. അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഒരിക്കല്‍ കൂടി പുടിന് പിന്നിലായി. ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ്, പോപ്പ് ഫ്രാന്‍സിസ് എന്നിവര്‍ തന്നെയാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ജര്‍മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കല്‍ അഞ്ചാം സ്ഥാനത്ത്. ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ള ആദ്യ വനിതയും മെര്‍ക്കല്‍ തന്നെ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം പട്ടികയിലുള്ള ഇന്ത്യക്കാരന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. മുപ്പത്തിയാറാം സ്ഥാനത്താണ് അംബാനി. ലഷ്മി മിത്തല്‍ 57, സത്യ നഡേല്ല 64 എന്നീ സ്ഥാനങ്ങളിലുണ്ട്. മോദിയടക്കം 12 പേര്‍ പട്ടികയില്‍ പുതുക്കക്കാരാണ്. 72 ല്‍ ഒമ്പത് സ്ത്രീകളാണ് ഇടം പിടിച്ചത്.

English summary
Indian Prime Narendra Modi on Wednesday joined the world's most powerful people ranking 15th on the Forbes list with Russian President Vladimir Putin once again beating US President Barack Obama to the top spot.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X