കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും നവാസ് ഷെരീഫും തമ്മില്‍ കണ്ടു, പക്ഷേ മിണ്ടിയില്ല!

  • By Muralidharan
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: തമ്മില്‍ കണ്ടിട്ടും മിണ്ടാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഇരുരാജ്യത്തെയും പ്രധാനമന്ത്രിമാര്‍. അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയാണ് സമാധാന ചര്‍ച്ചകള്‍ക്ക് അധ്യക്ഷത വഹിക്കുന്നത്.

അതിര്‍ത്തിത്തര്‍ക്കം, കാശ്മീര്‍ പ്രശ്‌നം, തീവ്രവാദം തുടങ്ങിയ വിഷയങ്ങളില്‍ ഭിന്നിച്ചുനില്‍ക്കുകയാണ് ഇന്ത്യയും പാകിസ്താനും. സമാധാന ചര്‍ച്ചകള്‍ക്ക് വലിയ തിരിച്ചടി നല്‍കി, കഴിഞ്ഞ മാസം നടത്താനിരുന്ന ദേശീയ ഉപദേഷ്ടാക്കളുടെ ചര്‍ച്ച പോലും അലസിപ്പോയിരുന്നു. ഇതിനിടെയാണ് നരേന്ദ്ര മോദിയും നവാസ് ഷെരീഫും ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് വെച്ച് പരസ്പരം കണ്ടത്. എന്നിട്ടെന്തുണ്ടായി, കാണൂ...

 ആദ്യമെത്തിയത് മോദി

ആദ്യമെത്തിയത് മോദി

കോണ്‍ഫറന്‍സ് ഹാളിലേക്ക് ആദ്യം കടന്നെത്തിയത് മോദിയായിരുന്നു. നവാസ് ഷെരീഫ് കുറച്ച് സമയം കൂടി കഴിഞ്ഞാണ് എത്തിയത്

ആദ്യം കൈവീശിയത് ഷെരീഫ്

ആദ്യം കൈവീശിയത് ഷെരീഫ്

മോദിയെ കണ്ടതും നവാസ് ഷെരീഫ് കൈ വീശി അഭിവാദ്യം ചെയ്തു. മോദി തിരിച്ചും കൈ വീശിക്കാണിച്ചു.

 രണ്ടുപേര്‍ക്കും പുഞ്ചിരി

രണ്ടുപേര്‍ക്കും പുഞ്ചിരി

കുറച്ച് സമയത്തെ നിശബ്ദതയ്ക്ക് ശേഷം മോദി വീണ്ടും കൈ വീശി കാണിച്ചു. തുടര്‍ന്ന് രണ്ട് പേരും പുഞ്ചിരിച്ചു

ഒന്നും മിണ്ടിയില്ല

ഒന്നും മിണ്ടിയില്ല

അടുത്ത് കണ്ടിട്ടും ഇരുനേതാക്കളും പരസ്പരം സംസാരിക്കാന്‍ കൂട്ടാക്കിയില്ല. ഇരുവരും താമസിക്കുന്നതും ഒരേ ഹോട്ടലിലാണ്.

മോദിയുടെ നിരയില്‍

മോദിയുടെ നിരയില്‍

രണ്ട് വശങ്ങളിലായിട്ടായിരുന്നു മോദിയും ഷെരീഫും ഇരുന്നത്. യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ തുടങ്ങിയവരായിരുന്നു മോദിയുടെ അരികില്‍

കയ്യടിച്ചു

കയ്യടിച്ചു

ഒന്നരമണിക്കൂറോളം നേരം ഇരുവരും കോണ്‍ഫറന്‍സ് ഹാളില്‍ ഉണ്ടായിരുന്നു. എന്നാല്‍ പരസ്പരം സംസാരിച്ചില്ല. പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ഇരുനേതാക്കളും മറ്റേയാള്‍ക്ക് കയ്യടി നല്‍കി. അത്രമാത്രം.

ബന്ധം നല്ലതല്ല

ബന്ധം നല്ലതല്ല

ഇന്ത്യയും പാകിസ്താനും തമ്മിലുളള ബന്ധം പഴയതിലും വഷളായിരിക്കുകയാണ് ഇപ്പോള്‍. കാശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനാണ് പാകിസ്താന് താല്‍പര്യം. ഭീകരവാദമാണ് പ്രധാനവിഷയമെന്ന നിലപാടിലാണ് ഇന്ത്യ

English summary
Prime Minister Narendra Modi and his Pakistani counterpart Nawaz Sharif waved at each other at the UN peacekeeping summit on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X