കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍?

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയും. ടൈം മാഗസിന്‍ ഷോര്‍ട് ലിസ്റ്റ് ചെയ്തവരിലെ ഒരേയൊരു ഇന്ത്യന്‍ സാന്നിധ്യമാണ് നരേന്ദ്ര മോഡി. ആകപ്പാടെ 42 പേരാണ് അവസാനവട്ട പട്ടികയില്‍ ഉള്ളത്.

ടൈം മാഗസിന്റെ വായനക്കാര്‍ക്ക് പേഴ്‌സണ്‍ ഓഫ് ദ ഇയറിനെ തിരഞ്ഞെടുക്കാനായി വോട്ടുചെയ്യാനുള്ള സൗകര്യമുണ്ട്. ഓണ്‍ലൈന്‍ വോട്ടിംഗ് പ്രകാരം 25 ശതമാനം വോട്ടുകളോടെ മോഡിയാണ് മുന്നിട്ടുനില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള എഡ്വേര്‍ഡ് സ്‌നോഡന് ഏഴ് ശതമാനം വോട്ടുകളാണ് ഉള്ളത്. നവംബര്‍ 20 വരെയുള്ള കണക്കാണിത്. അടുത്തമാസമാണ് ഫലപ്രഖ്യാപനം.

modi-fans

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ നിലത്തിറക്കാനൊരുങ്ങുന്ന ഹിന്ദു നാഷണലിസ്റ്റ് എന്നാണ് ടൈം മാഗസിന്‍ മോഡിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലും മോഡിയെ മാഗസിന്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, പാകിസ്ഥാനിലെ അത്ഭുതബാലിക മലാല യൂസഫ്‌സായി തുടങ്ങിയവരാണ് അവസാനഘട്ട 42 പേരുടെ പട്ടികയിലെ പ്രമുഖര്‍. ടൈം മാഗസിന്റെ പത്രാധിപ സമിതിയായിരിക്കും പേഴ്‌സണ്‍ ഓഫ് ദ ഇയറിനെ തിരഞ്ഞെടുക്കുക. രണ്ട് തവണ പേഴ്‌സണ്‍ ഓഫ് ദ ഇയറായ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയ്ക്ക് വോട്ടെടുപ്പ് അത്ര ആശാവഹമല്ല.

English summary
BJP's prime ministerial candidate Narendra Modi is among Time magazine's shortlisted candidates for its 'Person of the Year' title and has emerged as an early favorite among the readers in an online poll.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X