മോദി പാകിസ്താനിലേക്ക്; നടപടികള്‍ ത്വരിതപ്പെടുത്തി ഇമ്രാന് ഖാന്, സത്യപ്രതിജ്ഞാ ചടങ്ങ് ഉടന്‍
ലാഹോര്‍: തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന് ഖാന് പാകിസ്താന്റെ പ്രധാനമന്ത്രിയായി ഓഗസ്റ്റ് രണ്ടാംവാരത്തില്‍ സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങില്‍ സാര്‍ക്ക് രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഇമ്രാന് ഖാന്റെ പാര്‍ട്ടി തീരുമാനിച്ചു.

ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് ഇമ്രാന് ഖാന് കഴിഞ്ഞദിവസം പാര്‍ട്ടി നേതാക്കളോട് സൂചിപ്പിച്ചത്. ചടങ്ങിലേക്ക് ക്ഷണിക്കേണ്ട ലോക നേതാക്കളുടെ പട്ടിക തയ്യാറാക്കി വരികയാണ്. നരേന്ദ്ര മോദിയെയും ക്ഷണിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പാര്‍ട്ടി നേതാവ് പ്രതികരിച്ചു.
ഇമ്രാന് ഖാനെ അഭിനന്ദിച്ച് മോദി ഫോണ്‍ ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടണമെന്ന് ഇരുനേതാക്കളും ആശംസിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ ബന്ധത്തിന്റെ തുടക്കമാകും സത്യപ്രതിജ്ഞാ ചടങ്ങെന്ന് തെഹ്രീക്കെ ഇന്‍സാഫ് നേതാക്കള്‍ പ്രതികരിച്ചു.
അടുത്ത ദിവസം തന്നെ വിദേശകാര്യ മന്ത്രാലയവുമായി തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തും. എല്ലാ വിവാദ വിഷയങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് ഇമ്രാന് ഖാന് പറഞ്ഞു. ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ തയ്യാറാണെങ്കില്‍ തങ്ങളും തയ്യാറാണെന്ന് വിജയദിനത്തിലെ പ്രസംഗത്തില്‍ ഇമ്രാന് ഖാന് വ്യക്തമാക്കിയിരുന്നു.
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാകിസ്താന് പ്രധാനമന്ത്രിയായിരുന്ന നവാസ് ശെരീഫ് പങ്കെടുത്തിരുന്നു. എന്നാല്‍ നവാസിനെ പോലെ അല്ല ഇമ്രാന് ഖാനെ ഇന്ത്യ കാണുന്നത്. ഇമ്രാന് ഖാന് പാക് സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് ആ രാജ്യത്തെ പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം












Click it and Unblock the Notifications