കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പാകിസ്താനിലേക്ക്; നടപടികള്‍ ത്വരിതപ്പെടുത്തി ഇമ്രാന്‍ ഖാന്‍, സത്യപ്രതിജ്ഞാ ചടങ്ങ് ഉടന്‍

Google Oneindia Malayalam News

ലാഹോര്‍: തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ പ്രധാനമന്ത്രിയായി ഓഗസ്റ്റ് രണ്ടാംവാരത്തില്‍ സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങില്‍ സാര്‍ക്ക് രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി തീരുമാനിച്ചു.

18

ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞദിവസം പാര്‍ട്ടി നേതാക്കളോട് സൂചിപ്പിച്ചത്. ചടങ്ങിലേക്ക് ക്ഷണിക്കേണ്ട ലോക നേതാക്കളുടെ പട്ടിക തയ്യാറാക്കി വരികയാണ്. നരേന്ദ്ര മോദിയെയും ക്ഷണിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പാര്‍ട്ടി നേതാവ് പ്രതികരിച്ചു.

ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച് മോദി ഫോണ്‍ ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടണമെന്ന് ഇരുനേതാക്കളും ആശംസിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ ബന്ധത്തിന്റെ തുടക്കമാകും സത്യപ്രതിജ്ഞാ ചടങ്ങെന്ന് തെഹ്രീക്കെ ഇന്‍സാഫ് നേതാക്കള്‍ പ്രതികരിച്ചു.

അടുത്ത ദിവസം തന്നെ വിദേശകാര്യ മന്ത്രാലയവുമായി തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തും. എല്ലാ വിവാദ വിഷയങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ തയ്യാറാണെങ്കില്‍ തങ്ങളും തയ്യാറാണെന്ന് വിജയദിനത്തിലെ പ്രസംഗത്തില്‍ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ശെരീഫ് പങ്കെടുത്തിരുന്നു. എന്നാല്‍ നവാസിനെ പോലെ അല്ല ഇമ്രാന്‍ ഖാനെ ഇന്ത്യ കാണുന്നത്. ഇമ്രാന്‍ ഖാന്‍ പാക് സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് ആ രാജ്യത്തെ പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

English summary
Modi to attend Imran Khan's oath ceremony? PTI mulls inviting SAARC leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X