അടുത്ത മാസം മോദി അമേരിക്കയിലേക്ക്; അനധികൃത കുടിയേറ്റ വിഷയത്തില്‍ ഇന്ത്യ ശരിയായത് ചെയ്യുമെന്ന് ട്രംപ്
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ആദ്യമായി ഇരുവരും ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചതായും ട്രംപ് വെളിപ്പെടുത്തി.
ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് മോദിയുടെ സന്ദര്‍ശനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ട്രംപിനെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം, സന്ദര്‍ശനത്തീയതി തീരുമാനിച്ചിട്ടില്ല.

കുടിയേറ്റ സംബന്ധമായ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. അനധികൃത കുടിയേറ്റക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇന്ത്യ ശരിയായതു ചെയ്യുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. കുടിയേറ്റ വിഷയങ്ങള്‍ കൂടാതെ വ്യാപാര ബന്ധങ്ങള്‍, പ്രാദേശിക സുരക്ഷ എന്നീ വിഷയങ്ങളും ഇരുവരും സംസാരിച്ചു.
വൈറ്റ് ഹൗസിന്റെ പ്രസ്താവന പ്രകാരം, ട്രംപും മോദിയും തമ്മില്‍ ഊഷ്മളമായ സംഭാഷണമാണ് നടന്നത്. യുഎസ്-ഇന്ത്യ സഹകരണവും ഇന്തോ-പസഫിക് ക്വാഡ് സഖ്യത്തിന്റെ ശാക്തീകരണവും ഇരുവരും ചര്‍ച്ച നടത്തി.
ട്രംപിനെ പ്രിയ സുഹൃത്തെന്നാണ് മോദി വിശേഷിപ്പിച്ചത്. അദ്ദേഹവുമായി സംസാരിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇന്നലെ എക്സ് അക്കൗണ്ടില്‍ മോദി കുറിച്ചിരുന്നു. രണ്ടാം തവണയും അധികാരത്തിലെത്തിയതില്‍ ട്രംപിനെ അഭിനന്ദിക്കുകയും ചെയ്തു. ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കും- മോദി കുറിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി അമേരിക്ക സന്ദര്‍ശിച്ചത്. അന്നത്തെ പ്രസിഡന്റ് ജോ ബൈഡന് ആതിഥേയത്വം വഹിച്ച നാലാമത്തെ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി അവിടെ എത്തിയത്. ക്വാഡ് സഖ്യ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരായ ഓസ്ട്രേലിയയിലെ ആന്റണി അല്‍ബനീസിയും ജപ്പാനിലെ അന്നത്തെ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും മോദി അഭിസംബോധന ചെയ്തു.
ഇക്കഴിഞ്ഞ ഇരുപതിനാണ് യു.എസ് പ്രസിഡന്റായി ട്രംപ് ചുമതലയേറ്റത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് ഇന്ത്യയെ പ്രതിനിധീകരിച്ച് സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications