കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി-ട്രംപ് ബന്ധം ഏറ്റില്ല;72% ഇന്ത്യൻ വംശജരുടെയും പിന്തുണ ജോ ബൈഡന്, ട്രംപിന് തിരിച്ചടിയെന്ന് സർവ്വേ

Google Oneindia Malayalam News

വാഷിംഗ്ടൺ; അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ വോട്ട് നേടുകയെന്ന ഉദ്ദേശത്തോടെ മോദി ഇന്ത്യ സന്ദർശിച്ച് സമയത്തുള്ള രംഗങ്ങൾ കോർത്തിണക്കി ട്രംപ് ഒരു തിരഞ്ഞെടുപ്പ് പ്രചരണ പരീക്ഷണം നടത്തിയിരുന്നു. നരേന്ദ്ര മോദി അമേരിക്കയെ പ്രശംസിച്ച് സംസാരിക്കുന്ന ഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അമേരിക്ക ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്തുന്നു, ഞങ്ങളുടെ പ്രചാരണത്തിന് ഇന്ത്യന്‍ അമേരിക്കക്കാരുടെ വലിയ പിന്തുണയുണ്ട് എന്നായിരുന്നു വീഡിയോ പുറത്തുവിട്ട് ട്രംപ് പറഞ്ഞത്. എന്നാൽ ട്രംപിന്റെ ഇത്തരം തന്ത്രങ്ങളൊന്നും വിലപ്പോയില്ലെന്നതാണ് ഏറ്റവും പുതിയ സർവ്വേ പ്രവചനം വ്യക്തമാക്കുന്നത്.

trump-and-modi1-15

സർവ്വേയിൽ പങ്കെടുത്ത 72 ശതമാനം ഇന്ത്യൻ വംശജരും ഡെമോക്രാറ്റിക് സ്ഥാന്ർത്ഥി ജോ ബൈഡനെ പിന്തുണയ്ക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. വെറും 22 ശതമാനം ആളുകൾ മാത്രമാണ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചത്. കാർനെഗീ എൻ‌ഡോവ്‌മെന്റ്, പെൻ‌സിൽ‌വാനിയ സർവകലാശാല എന്നിവരുമായി സഹകരിച്ച് ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്റ്റഡീസ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.936 ഇന്ത്യൻ- അമേരിക്കൻ വംശജരാണ് സർവേയിൽ പങ്കെടുത്തത്.

മോദിയ്ക്കെതിരായ ഡെമോക്രാറ്റുകളുടെ വിമർശനവും ട്രംപ്-മോദി ബന്ധവും ഉയർത്തിക്കാട്ടി ഇക്കുറി 50 ശതമാനം ഇന്ത്യൻ വംശജരും ട്രംപിനെ പിന്തുണയ്ക്കുമെന്നായിരുന്നു റിപബ്ലിക്കൻസ് അവകാശപ്പെട്ടിരുന്നത്. ഇതെല്ലാം തള്ളുന്നതാണ് സർവ്വേ ഫലം. ആരോഗ്യം, വംശീയത, നികുതി, കുടിയേറ്റം,
ഇന്ത്യയുമായുള്ള നയതനത്ര ബന്ധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡെമോക്രാറ്റുകൾക്കാണ് സർവ്വേയിൽ കൂടുതൽ പിന്തുണ ലഭിച്ചത്.

ഡെമോക്രാറ്റുകളാണ് ഇന്ത്യയുമായി നല്ല ബന്ധം പുലർത്തിയതെന്ന് സർവ്വേയിൽ പങ്കെടുത്ത 39 ശതമാനം പേരും അഭിപ്രായപ്പെട്ടു. കുടിയേറ്റം സംബന്ധിച്ച നയങ്ങളിലേയും ന്യൂനപക്ഷങ്ങളോടുള്ള നിലപാടുകളുമാണ് ട്രംപ് ഭരണകുടത്തിനെതിരായ വികാരത്തിന് കാരണമെന്നാണ് സർവ്വേയിൽ ഉയർന്ന അഭിപ്രായം.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന്‍ കമല ഹാരിസിനെ തെരഞ്ഞെടുത്തതും അനുകൂല തരംഗം ഉണ്ടാക്കിയിട്ടുണ്ടെന്നും സർവ്വേയിൽ അഭിപ്രായം ഉയർന്നു.

മോദിയും -ട്രംപും തമ്മിൽ അടുത്ത ബന്ധം പുലർത്തുന്നുണ്ടെങ്കിലും വലതുപക്ഷ ഹിന്ദു വിഭാഗമല്ല ട്രംപിനെ കൂടുതലായി പിന്തുണയ്ക്കുന്നതെന്ന് സർവ്വേവ്യക്തമാക്കുന്നു. ട്രംപിനെ കൂടുതൽ പിന്തുണയ്ക്കുന്നത് ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരാണ്.45 ശതമാനം പേരാണ് ട്രംപിനെ പിന്തുണയ/്ക്കുന്നത്. 22 ശതമാനം ഹിന്ദുവും 10 ശതമാനം മുസ്ലീങ്ങളും ട്രംപിനെ പിന്തുണയ്ക്കുന്നു.

Recommended Video

cmsvideo
ട്രംപിന്റെ കസേര തെറിപ്പിക്കാൻ ഗ്രേറ്റ തുന്‍ബര്‍ഗ്

English summary
Modi-Trump relationship not worked; 72% of Indians support Joe Biden,New survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X