'ഒരു വാക്ക് പോലും മനസിലാകുന്നില്ല'; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ ഉച്ചാരണം ശരിയല്ലെന്ന് ട്രംപ്
വാഷിങ്ടണ്‍: ദ്വിദിന സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളെയും സംബന്ധിക്കുന്ന നിര്‍ണായക തീരുമാനങ്ങളാണ് കൂടിക്കാഴ്ച്ചയിലുണ്ടായത്. ഇതിനു പിന്നാലെ ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനവും നടത്തി. അേതസമയം, വാര്‍ത്താസമ്മേളനത്തിനിടെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ ഒരു ചോദ്യവും അതിന് ട്രംപ് നല്‍കുന്ന മറുപടിയുമാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
യുഎസിലെ വിവിധ ക്രിമിനല്‍ സംഘങ്ങളുടെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു മുതിര്‍ന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ 'കുഴപ്പിക്കുന്ന' ചോദ്യം ഒഴിവാക്കാന്‍ ശ്രമിച്ച ഡൊണാള്‍ഡ് ട്രംപ് മാധ്യമപ്രവര്‍ത്തകന്റെ ഇംഗ്ലീഷ് ഉച്ചാരണത്തെയാണ് കുറ്റപ്പെടുത്തിയത്. 'റിപ്പോര്‍ട്ടറുടെ ഒരു വാക്ക് പോലും തനിക്ക് മനസിലാകുന്നില്ല' എന്ന് പറഞ്ഞായിരുന്നു ട്രംപ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിലായിരുന്നു ട്രംപ് ഇന്ത്യന്‍ റിപ്പോര്‍ട്ടറുടെ ഉച്ചാരണത്തെ പരിഹസിച്ചത്.

യുഎസില്‍ നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ആദ്യം ചോദ്യം കേള്‍ക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി. 'താങ്കള്‍ ഉച്ചത്തില്‍ പറയണം' എന്നും ട്രംപ് പറഞ്ഞു.
റിപ്പോര്‍ട്ടര്‍ വീണ്ടും ചോദ്യം ആവര്‍ത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ 'താങ്കള്‍ പറയുന്ന ഒരു വാക്ക് പോലും എനിക്ക് മനസിലാകുന്നില്ല, ഇത് ഉച്ചാരണത്തിന്റെ പ്രശ്‌നമാണ്, എനിക്കിത് അല്‍പ്പം ബുദ്ധിമുട്ടാണ്' എന്ന് മറുപടി പറഞ്ഞ ട്രംപ് യഥാര്‍ത്ഥ ചോദ്യത്തില്‍ നിന്ന് ഒഴിവാകുകയും ചെയ്തു.
ഇത് ആദ്യമായല്ല ട്രംപ് മാധ്യമങ്ങളോട് ഈ സമീപനം സ്വീകരിക്കുന്നത്. കഴിഞ്ഞ ആഴ്ച അമേരിക്ക സന്ദര്‍ശിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ പത്രസമ്മേളനത്തിനിടെ, ട്രംപ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വനിതാ റിപ്പോര്‍ട്ടറുടെ ഉച്ചാരണ രീതിയെയും പരിഹസിച്ചിരുന്നു.
'ഇതു മനോഹരമായ ഉച്ചാരണമാണ്. ഒരേയൊരു പ്രശ്‌നം നിങ്ങള്‍ പറയുന്ന ഒരു വാക്ക് പോലും എനിക്ക് മനസിലാകുന്നില്ല. പക്ഷേ, എനിക്ക് ഒന്ന് പറയാന്‍ കഴിയും - സമാധാനത്തോടെ ജീവിക്കൂ, ആശംസകള്‍' എന്നാണ് അഫ്ഗാനിസ്ഥാന്‍ റിപ്പോര്‍ട്ടറോട് ട്രംപ് പറഞ്ഞത്.
അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്‌സുമായി കൂടിക്കാഴ്ച നടത്തിയാണ് പ്രധാനമന്ത്രി മോദി തന്റെ ദ്വദിന യുഎസ് സന്ദര്‍ശനം ആരംഭിച്ചത്. തുടര്‍ന്ന് ശതകോടീശ്വരനും സ്‌പേസ് എക്‌സ് തലവനുമായ ഇലോണ്‍ മസ്‌കും മക്കളും മോദി താമസിക്കുന്ന വാഷിങ്ടണിലെ ബ്ലെയര്‍ ഹൗസില്‍ എത്തി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
മോദിയെ സന്ദര്‍ശിക്കാനെത്തിയ ഇലോണ്‍ മസ്‌കിനൊപ്പം മക്കളും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. റിപ്പബ്ലിക്കന്‍ നേതാവും ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനുമായ വിവേക് രാമസ്വാമിയുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി.












Click it and Unblock the Notifications