16ാം വയസ്സില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് മോഡല്‍: വെളിപ്പെടുത്തല്‍ 32 വര്‍ഷത്തിന് ശേഷം!!
വാഷിംഗ്ടണ്‍: 32 വര്‍ഷം മുമ്പ് ഇരയായതിനെക്കുറിച്ച് വെളിപ്പെടുത്തി അമേരിക്കന്‍ മോഡലും എഴുത്തുകാരിയുമായ പത്മ ലക്ഷ്മി. 16ാമത്തെ വയസ്സില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പത്മ ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. സുപ്രീം കോടതി നോമിനി ബ്രെറ്റ് കാവനോഫിനെതിരെയുള്ള ലൈംഗിക പീഡനത്തിനുള്ള പരാതി ദശാബ്ദങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ കിടക്കുകയായിരുന്നു. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് മോഡല്‍ പത്മ ലക്ഷ്മി പീഡനത്തിനിരയായ കാര്യം വെളിപ്പെടുത്തുന്നത്. എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ മുന്‍ ഭാര്യ കൂടിയാണ് പത്മാ ലക്ഷ്മി.
16ാം വയസ്സില്‍ പീഡനത്തിന് ഇരയാവുന്നതിന് മുമ്പ് താന്‍ കന്യകയായിരുന്നുവെന്നും പത്മ ലക്ഷ്മി പറയുന്നു. നമ്മുടെ മക്കള്‍ക്ക് ഇത്തരം പേടിയും നാണക്കേടും ഇത്തരം കാര്യങ്ങള്‍ തുറന്നു പറയുന്നതിന് ഉണ്ടാകരുത്. അതുകൊണ്ടാണ് ഇക്കാര്യത്തെക്കുറിച്ച് ഇപ്പോള്‍ തുറന്നുപറഞ്ഞതെന്നും പത്മ പറയുന്നു.

ഏഴാം വയസ്സില്‍
ഏഴാം വയസ്സില്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്നും 16ാമത്തെ വയസ്സില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നും പത്മ ലക്ഷ്മി പറയുന്നു. 23കാരനായ കോളേജ് വിദ്യാര്‍ത്ഥിയുമായി ഡേറ്റിംഗിലായിരുന്നു. ലോസ് ആഞ്ചലസിലെ ഒരു ഷോപ്പിംഗ് മാളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനിടെ തന്നെ 23കാരന്‍ വഞ്ചിക്കുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങി കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉറങ്ങിക്കിടക്കുമ്പോള്‍ തന്നെ പീഡിപ്പിച്ചുവെന്നും പത്മ വെളിപ്പെടുത്തുന്നു.

പുതുവര്‍ഷ രാവില്‍
മൂന്ന് ദശാബ്ദം മുമ്പുള്ള ഒരു പുതുവര്‍ഷ രാവില്‍ ആണ്‍ സുഹൃത്തിന്റെ അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് ലൈംഗിക പീഡനത്തിന് ഇരയായതെന്നാണ് പത്മ ലക്ഷ്മി ലേഖനത്തില്‍ പറയുന്നത്. അടുത്ത ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാല് മുഴുവന്‍ ബ്ലേഡ് കൊണ്ട് വരഞ്ഞതുപോലെ വേദനിക്കുന്നുണ്ടായിരുന്നു. ഞാനുണര്‍ന്നപ്പോള്‍ അയാള്‍ എന്റെ ശരീരത്തിന് മുകളിലുണ്ടായിരുന്നു. എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. കുറച്ച് നേരത്തേക്ക് മാത്രമേ വേദനിക്കൂ എന്ന മറുപടിയാണ് അയാള്‍ നല്‍കിയതെന്നും പത്മ ലക്ഷ്മി പറയുന്നു. അന്ന് ഞാന്‍ സെക്സിന് തയ്യാറായിരുന്നോ എന്നു പോലും അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

തിരിച്ചറിയാത്ത പ്രായത്തില്‍
16ാം വയസ്സില്‍ നടന്ന ആ സംഭവത്തെ ലൈംഗിക പീഡനമെന്ന് വിളിക്കണമെന്നോ ലൈംഗികതയെന്ന് വിളിക്കണമെന്നോ തനിക്കുറപ്പില്ല. ഞാന്‍ കന്യകയാണെന്ന് മറ്റ് ആണ്‍സുഹൃത്തുക്കളെ അറിയിക്കാന്‍ ഈ സംഭവം ഭാവിയില്‍ പലരോടും പങ്കുവെച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഒരു വര്‍ഷം ഇന്ത്യയില്‍
തനിക്ക് ഏഴ് വയസായിരിക്കെ രണ്ടാനച്ഛന്റെ ബന്ധു തന്നോട് അപമര്യാദയായി പെരുമാറി. അമ്മയോട് ഇക്കാര്യം തുറന്നുപറഞ്ഞതോടെ മുത്തച്ഛനും മുത്തശ്ശിയ്ക്കും ഒപ്പം താമസിക്കുന്നതിനായി ഒരു വര്‍ഷത്തേക്ക് തന്നെ ഇന്ത്യയിലേക്ക് അയച്ചെന്നും പത്മ ഓര്‍ക്കുന്നു. ആരോടും തുറന്ന് പറയുന്നതില്‍ നിന്ന് വിലക്കിയെന്നും ഭീഷണി മുഴക്കിയെന്നും പത്മ പറയുന്നു. ഇപ്പോള്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതുകൊണ്ട് തനിക്ക് ഒരു നേട്ടവുമില്ല. എന്നാല്‍ നമുക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ട്. ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറയാന്‍ വൈകുന്നത് പുരുഷന്മാര്‍ക്ക് ശിക്ഷ അനുഭവിക്കാതെ സ്ത്രീകളെ വേദനിപ്പിക്കുന്നതിന് വഴിയൊരുക്കുമെന്നും അവര്‍ പറയുന്നു.












Click it and Unblock the Notifications