ബലാത്സംഗം ചെയ്ത കാമുകന്റെ ലിംഗം മുറിച്ചു, കൊന്നു
ബീജിങ്: കാലം മാറി. എത്രനാളെന്ന് കരുതിയാ പുരുഷന്മാരുടെ ലൈംഗിക പീഡനങ്ങളും സഹിച്ചു ജീവിക്കുക. കേരളത്തില്‍ 22 ഫീമയെില്‍ കോട്ടയം എന്ന ആഷിഖ് അബു ചിത്രം സത്രീ സമൂഹത്തിന് കരുത്തും ഒരേ സമയം അത്ഭുതവുമായിരുന്നു. തന്നെ ബലാത്സംഗം ചെയ്ത യുവാവിന്റെ ലിംഗ മുറിച്ചു മാറ്റിയ സ്ത്രീ. ആ സിനിമയ്ക്ക് ശേഷം സമാനമായ സംഭവം ഇന്ത്യയില്‍ തന്നെ പലയിടത്തും നടന്നിട്ടുണ്ട്.
ഇപ്പോള്‍ സംഭവം ബീജിങിലാണ്. തന്നെ ലൈംഗികമായി പീഡിപ്പിച്ച കാമുകന്റെ ലിഗം മുറിച്ചതിന് ശേഷം യുവതി അയാളെ കൊല ചെയതു. കേസിന്റെ വിചാരണ ഹോങ്കോങ് കോടതിയില്‍ തുടങ്ങി. ലിംഗം മറിച്ചതിന് ശേഷം ചുറ്റിയ ഉപയോഗിച്ച് യുവതി കാമുകന്റൈ തലക്കടിച്ച് കൊന്ന കേസിലാണ് വിചാരണ. 31 കാരനായ ഴുവോ ഹൂയി എന്ന പിയാനോ അധ്യാപകനോടാണ് യൂങ് കി എന്ന യുവതി പ്രതികാരം ചെയ്തത്.

2014 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഹോങ്കോങില്‍ താമസിക്കുന്ന യൂങ് കി വര്‍ഷങ്ങളായി ഴുവോ ഹൂയിയുമായി പ്രണയത്തിലായിരുന്നു. പലവട്ടം തന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയ കാമുകന്‍ താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഉപേക്ഷിച്ചു. ഇതേ തുടര്‍ന്ന് ഴൂവോയുമായി വഴക്കായി. തന്നെ തറയിലിട്ട് വലിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ഫഌറ്റിലുണ്ടായിരുന്ന തന്റെ മകളെയും മര്‍ദ്ദിച്ചെന്ന് യുവതി കോടതിയില്‍ മൊഴിനല്‍കി.
ഇതിന്റെ പ്രതീകാരമായാണ് ലിംഗം മുറിച്ചത്. ലിംഗം മുറിച്ചെന്ന് സമ്മതിച്ച യുവതി പക്ഷെ കൊലക്കുറ്റം സമ്മതിച്ചിട്ടില്ല. സൂപ്പില്‍ മയക്കുമരുന്ന് കലക്കി നല്‍കി ബോധരഹിതനാക്കിയ ശേഷം കുളുമുറിയില്‍ വലിച്ചിഴച്ചുകൊണ്ടുപോയി ലിംഗം മുറിച്ചുമാറ്റുകയായിരുന്നു. ബോധം വന്നപ്പോള്‍ ഉറക്കെ കരഞ്ഞ യുവാവിനെ തലക്കടിച്ചുകൊന്നെന്നാണ് കേസ്. കാര്‍ വാങ്ങാന്‍ പണം നല്‍കിയില്ലെങ്കില്‍ പീഡനത്തിനിടെ പകര്‍ത്തിയ തന്റെ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും യുവതി മൊഴിനല്‍കി.












Click it and Unblock the Notifications