15 വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍
ബെയ്ജിംഗ്: ചൈനയില്‍ വീണ്ടും കുട്ടികള്‍ക്ക് അദ്ധ്യാപകന്റെ പീഡനം. യുന്നാന്‍ പ്രൊവിന്‍സിലെ ലിമാ പ്രൈമറി സ്‌കൂളിലാണ് പീഡനം നടന്നത്. സംഭവത്തില്‍ അദ്ധ്യാപകനായ സാങ്(32) പിടിയിലായി. വിവാഹിതനും മൂന്നുവയസ് പ്രായമുള്ള കുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായ അദ്ധ്യാപകനെന്ന് പോലീസ് അറിയിച്ചു.
സ്‌കൂളില്‍ ചൈനീസ് ഭാഷ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകന്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 15ഓളം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചതായാണ് വിവരം. വിദ്യാര്‍ത്ഥികളെയെല്ലാം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി. സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മറ്റൊര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

കുട്ടികളെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു അദ്ധ്യാപകന്റെ പീഡനം. പീഡനത്തിന് ഇരയായവരെല്ലാം ആണ്‍കുട്ടികളാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ചൈനയില്‍ കുട്ടികള്‍ക്കെതിരായ പീഡനം വര്‍ദ്ധിച്ചു വരികയാണ്. 19 പ്രൈമറി സ്‌കൂള്‍ കുട്ടികളെ താന്‍ പീഡിപ്പിച്ചിരുന്നതായി അടുത്തിടെ 60 വയസ് പ്രായമായ അദ്ധ്യാപകന്‍ വെളിപ്പെടുത്തിയിരുന്നു.
61 കാരനായ മറ്റൊരു അദ്ധ്യാപകനും പീഡനക്കേസില്‍ കുടുങ്ങിയത് അടുത്തകാലത്താണ്. ഒട്ടേറെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. എട്ടായിരത്തിലധം കുട്ടികള്‍ 2010-13 വര്‍ഷങ്ങളില്‍ മാത്രം ചൈനയിലെ സ്‌കൂളുകളില്‍ പീഡനത്തിന് ഇരയായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications