കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയും കാനഡയും അപകടത്തില്‍ !! ഏതുനിമിഷവും എന്തും സംഭവിക്കാം !! തിളക്കുന്ന നദി കാല്‍ക്കീഴില്‍ !!

സൂര്യന്റെ ചൂടുള്ള നദി ഭൂമിക്കടിയില്‍ ഒഴുകുന്നു. കാനഡയില്‍ നിന്നും റഷ്യയിലേക്കാണ് ഈ നദിയുടെ ഒഴുക്ക്.

Google Oneindia Malayalam News

സൂര്യന്‍ തിളയ്ക്കുന്ന നക്ഷത്രമാണെന്നും അതിന്റെ ചൂട് ഊഹിക്കാവുന്നതിലും അപ്പുറമാണെന്നും നമുക്കറിയാം. അതേ ചൂടുള്ള, തിളയ്ക്കുന്ന ഒരു നദി നമ്മുടെ കാലിന് താഴെ ഒഴുകുന്നത് സങ്കല്‍പ്പിക്കാനാവുമോ.

റഷ്യയിലും കാനഡയിലുമാണ് അത്തരമൊരു പ്രതിഭാസം സംഭവിച്ചു കൊണ്ടിരിക്കുന്നത്. സൂര്യന്റെ അത്രയും തന്നെ ചൂടുള്ള ലാവാ നദിയാണ് റഷ്യക്കാരന്റെയും കാനഡക്കാരന്റെയും കാലിന് കീഴെ ഒഴുകിക്കൊണ്ടിരിക്കുന്നത്.

തിളച്ച് തിളച്ച്..

കാനഡയില്‍ നിന്നും റഷ്യയിലേക്കാണ് ഈ തിളയ്ക്കുന്ന ലാവയുടെ ഒഴുക്ക്. ഒന്നും രണ്ടുമല്ല. ഭൂമിക്കടിയില്‍ 9,000 കിലോമീറ്റര്‍ നീളത്തിലാണ് ഈ നദി ഒഴുകുന്നത്.

കണ്ടെത്താന്‍ കുറച്ച് ബുദ്ധിമുട്ടി

ഭൂമിയുടെ അകക്കാമ്പിലെ ഇരുമ്പുരുകിയാണ് ഈ നദി ഉണ്ടായിരിക്കുന്നത്. 420 കിലോമീറ്ററാണ് ഇതിന്റെ വീതി. അത്യാധുനിക സാറ്റലൈറ്റ് എക്‌സ്‌റേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശാസ്ത്രഞ്ജര്‍ ഭൂമിക്കടിയില്‍ ഒളിച്ചിരുന്ന ഈ നദിയെ കണ്ടെത്തിയത്.

നാളുകളായുള്ള ശ്രമം

വര്‍ഷങ്ങളായി ഭൂമിക്കടിയിലെ ഇരുമ്പുകണങ്ങള്‍ ഉരുകിയുള്ള ലാവയെക്കുറിച്ചുള്ള പഠനങ്ങളിലായിരുന്നു ശാസ്ത്രഞ്ജര്‍. അലാസ്‌കയ്ക്കും സൈബീരിയയ്ക്കും അടിയില്‍ ഈ ലാവ അതിവേഗത്തില്‍ ഒഴുകുന്നതായി നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

അതിവേഗം ബഹുദൂരം

വര്‍ഷത്തില്‍ 40 കിലോമീറ്റര്‍ വേഗതയുണ്ട് ഈ നദിയ്ക്ക് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത് ഭൂമിക്കടിയിലെ ചലിക്കുന്ന ഫലകങ്ങളേക്കാള്‍ ആയിരക്കണക്കിന് മടങ്ങ് വേഗതയില്‍. 2000ത്തില്‍ മുതലാണ് ലാവാ നദി ഇത്രയും വേഗത്തില്‍ ഭൂമിക്കടിയില്‍ ഒഴുകാന്‍ തുടങ്ങിയത്.

സ്വാം മിഷന്‍

യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയുടെ സ്വാം മിഷന്റെ സഹായത്തോടെയാണ് നദിയെ കണ്ടെത്തിയത്. ഇതാദ്യമായാണ് ഈ ലാവ നദിയെക്കുറിച്ചുള്ള ഇത്ര വ്യക്തമായ വിവരങ്ങളും ദൃശ്യങ്ങളും ലഭിക്കുന്നത്. ഭൂമിക്കടിയിലെ കാന്തിക തരംഗങ്ങളെ കണ്ടെത്തി വിശദീകരിക്കുകയെന്നതാണ് സ്വാം മിഷന്റെ ദൗത്യം.

പുതിയ വെളിച്ചമാകും

നേച്ചര്‍ ജിയോ സയന്‍സിലാണ് ഭൂമിക്കടിയിലെ ലാവാ നദിയെക്കുറിച്ചുള്ള പഠനവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയുടെ അന്തര്‍ഭാഗത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് കരുത്താവും ഈ നദിയുടെ കണ്ടുപിടുത്തമെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്.

English summary
Scientists have discovered a molten lava stream running under Canada and Russia. Its temperature is nearly as hot as sun. It flows 9000 km beneath Earth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X