പന്ത്രണ്ടുകാരി ഗര്‍ഭിണി; മാതാവ് അറസ്റ്റില്‍
ലണ്ടന്‍: പന്ത്രണ്ടുവയസുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്ഷയറിലെ ന്യൂട്ടണ്‍ ഗ്രാമത്തില മുപ്പത്തിയേഴു വയസുള്ള സ്ത്രീയെ ആണ് അറസ്റ്റ് ചെയ്തത്. മകളുടെ ഐഡന്റിറ്റി പുറത്തറിയാതിരിക്കാന്‍ സ്ത്രീയുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല.
24 വയസുള്ള തന്റെ കുടുംബ സുഹൃത്തിനെ മകള്‍ക്കൊപ്പം ഉറങ്ങാന്‍ അനുവദിച്ചതിലൂടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റമാണ് മാതാവിനും ഇരുപത്തിനാലു വയസുള്ള ജേക്കബ് വൈറ്റ് എന്ന യുവാവിനെതിരെയും ചുമത്തിയിട്ടുള്ളത്. മാതാവിനെതിരെ ക്രിമിനല്‍ കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

ഏപ്രില്‍ മെയ് മാസങ്ങളില്‍ യുവാവ് പെണ്‍കുട്ടിക്കൊപ്പമാണ് കിടന്നിരുന്നതെന്ന് പോലീസ് പറയുന്നു. ജേക്കബ് വൈറ്റിന്റെ ലൈംഗിക അതിക്രമം മകള്‍ ഒട്ടേറെ തവണ മാതാവിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അവര്‍ അത് കാര്യമാക്കിയില്ലെന്ന് മാത്രമല്ല, സുഹൃത്തിനെ പിന്നീടും മകള്‍ക്കൊപ്പം കിടക്കാന്‍ അനുവദിക്കുകയും ചെയ്തു.
ശാരീരിക അസ്വാസ്ഥ്യം മൂലം ഡോക്ടര്‍മാര്‍ പരിശോധന നടത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായത്. യുവാവ് തന്നെ പീഡിപ്പിച്ച കാര്യം മാതാവിനെ അറിയിച്ചിരുന്നതായി പെണ്‍കുട്ടി ഡോക്ടറോട് പറഞ്ഞു. സംഭവത്തില്‍ ഗ്രാമവാസികള്‍ അതിശയം പ്രകടിപ്പിച്ചില്ല. സ്ത്രീയുടെ വീട്ടില്‍ ഒരു ദിവസം തന്നെ ഒട്ടേറെ പുരുഷന്മാര്‍ കടന്നുവരാറുണ്ടെന്ന് അയല്‍ക്കാര്‍ പോലീസിന് മൊഴി നല്‍കി.












Click it and Unblock the Notifications