ഗ്രീക്കുകാരനെ കെട്ടാന്‍ സ്വയം വില്‍പ്പനയ്ക്ക് തയ്യാറായി യുവതി
ലണ്ടന്‍: ഗ്രീക്ക് സുന്ദരനെ തിരഞ്ഞ് സ്വയം വില്‍പ്പനയ്ക്ക് തയ്യാറായി രണ്ട് കുട്ടികളുടെ അമ്മയായ യുവതിയുടെ ഓണ്‍ലൈന്‍ പരസ്യം . ഗ്രീസില്‍ താമസിയ്ക്കണമെന്നും ഗ്രീക്കുകാരനെ കല്യാണം കഴിയ്ക്കണമെന്നുമുള്ള ആഗ്രഹം കൊണ്ടാണ് യുവതി സ്വയം വില്‍പ്പനയ്ക്ക് തയ്യാറായത്.
ഈബേയിലാണ് യുവതി തന്നെ ലേലത്തിന് വച്ചത്. നിര്‍ഭാഗ്യകരമെന്ന് പറയപ്പെട്ട ഗ്രീസില്‍ നിന്ന് ഒരു സുന്ദരന്‍ പോലും യുവതിയെ വാങ്ങാന്‍ തയ്യാറായില് ല. ഇംഗഌണ്ടുകാരിയായ യുവതി ഹേവാര്‍ഡ്‌സ് ഹേത്തിലാണ് താമസം.

സുന്ദരിയായ യുവതി വില്‍പ്പനയ്ക്ക് എന്നൊക്കെ പറഞ്ഞ് യുവതി തട്ടിവിട്ട പരസ്യത്തിന് പക്ഷേ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല . ഓസ്‌ട്രേലിയയില്‍ നിന്നും പ്യൂട്ടോ റിക്കോയില്‍ നിന്നും ചിലര്‍ മാത്രമാണ് യുവതിയെ വാങ്ങാന്‍ തയ്യാറായത് . അതും 205 പൗണ്ട് നല്‍കി .
ഗ്രീസില്‍ താമസിയ്ക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു സുഹൃത്താണ് സ്വയം വില്‍പ്പനയ്ക്ക് തയ്യാറാകുന്ന പരസ്യം നല്‍കാന്‍ യുവതിയോട് നിര്‍ദ്ദേശിച്ചത് . ഈ സുഹൃത്തും വര്‍ഷങ്ങളായി ഗ്രീസിലാണ്. എന്തായാലും ഗ്രീക്കുകാരനെ കെട്ടാനുളള യുവതിയുടെ ശ്രമങ്ങള്‍ തുടരുമെന്നാണ് യുവതി പറയുന്നത് .












Click it and Unblock the Notifications