ഗര്‍ഭിണിയാണെന്നറിയാതെ യുവതി പ്രസവിച്ചു, കുട്ടിയെ കണ്ട് ഡോക്ടര്‍ ഞെട്ടി
ടലഹസി: ഗര്‍ഭിണിയാണെന്നറിയാതെ യുവതി പ്രസവിച്ചു. ഫ്‌ളോറിഡക്കാരായിയാ യുവതിയാണ് ഗര്‍ഭിണിയാണെന്നറിയാതെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിന് മണിയ്‌ക്കൂറുകള്‍ മുന്‍പാണ് യുവതി താന്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ജനിച്ച് കുഞ്ഞാകട്ടേ ഭാരക്കൂടുതല്‍ കൊണ്ട് മാധ്യമ ശ്രദ്ധ നേടുകയും ചെയ്‌തു.

മാക്‌സാന്‍ഡ്ര ഫോര്‍ഡ് എന്ന യുവതിയാണ് 14.1 പൗണ്ട് ഭാരമുള്ള കുഞ്ഞിന് ജന്മം നല്‍കിയത്. എട്ടാം മാസത്തിലാണ് യുവതിയുടെ പ്രസവം. അഞ്ച് വയസുള്ള മകളും ഒരു വയസുള്ള മകനും യുവതിയ്‌ക്കുണ്ട്. താമ്പയിലെ സെന്‍ര് ഫോര്‍ഡ് വനിത ആശുപത്രിയിലായിരുന്നു പ്രസവം. ആശുപത്രിയില്‍ ഇതുവരെ ജനിച്ച കുട്ടികളില്‍ ഏറ്റവും ഭാരക്കൂടുലുള്ള കുട്ടി മാക്‌സാന്‍ഡ്രയുടേതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഗര്‍ഭവസ്ഥയില്‍ ഉണ്ടാകുന്ന യാതൊരു ബുദ്ധിമുട്ടും ക്ഷീണവും തനിയ്‌ക്കുണ്ടായില്ലെന്നും ഭാരം കൂടിയത് മാത്രമാണുണ്ടായതെന്നും യുവതി പറയുന്നു. ഇവരുടെ മറ്റ് രണ്ട് കുട്ടികള്‍ ഒന്‍പതും പത്തും പൗണ്ട് ഭാരത്തോടെയാണ് പിറന്നത്. 18 മണിയ്‌ക്കൂര്‍ ലേബര്‍ റൂമില്‍ ചെലവഴിയ്‌ക്കേണ്ടി വന്നു യുവതിയ്‌ക്ക്. അമ്മയും കുഞ്ഞും അധികം വൈകാതെ ആശുപത്രി വിടും.












Click it and Unblock the Notifications