കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കളെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി ലക്ഷങ്ങളുടെ സാമ്പത്തിക സഹായം തട്ടിയെടുത്തത് അമ്മ

  • By ഭദ്ര
Google Oneindia Malayalam News

ലണ്ടന്‍: ഇല്ലാത്ത രോഗത്തിന്റെ പേരില്‍ മക്കളെ ഇരയാക്കി അമ്മ തട്ടിയെടുത്തത് ലക്ഷങ്ങള്‍. പണം തട്ടാന്‍ നിരവധി ശസ്ത്രക്രിയകളാണ് യുവതി നടത്തിയത്. പൂര്‍ണ ആരോഗ്യവാന്മാരായ കുട്ടികളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ ട്യൂബിലൂടെ വയറിലേക്ക് നേരിച്ച് ഭക്ഷണം കഴിയ്ക്കുന്ന അവസ്ഥയാണ്.

കുട്ടികള്‍ക്ക് നേരെ നടന്ന ക്രൂരതയ്ക്ക് ഏഴരവര്‍ഷമാണ് യുവതിയ്ക്ക് തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി നടത്തി വരുന്ന തട്ടിപ്പിലൂടെ മൊത്തം 375,200 പൗണ്ടാണ് കൈവശപ്പെടുത്തിയത്.

 jail1-16

മെഡിക്കല്‍ ഡിപാര്‍ട്ട്‌മെന്റിനെയും ഉദ്യോഗസ്ഥരെയും ഒരുപോലെ പറ്റിയ്ക്കുകയായിരുന്നു. സാമ്പത്തിക സഹായമായി 87,400 പൗണ്ടും. ചികിത്സയ്ക്കായി 145,900 പൗണ്ടു കിട്ടിയിട്ടുണ്ട്. ജോലിക്കാരനായ പങ്കാളിയ്‌ക്കൊപ്പമാണ് യുവതി താമസിക്കുന്നത്. ഇയാളെയും പോലീസ് തിരയുകയാണ്.

രോഗമില്ലാത്ത കുട്ടികളെ കൊണ്ട് രോഗമുണ്ടെന്ന് അഭിനയിക്കാന്‍ പഠിപ്പിയ്ക്കുകയും, ആശുപത്രിയില്‍ അഡ്മിറ്റാകുകയുമാണ് ചെയ്യുന്നത്. കുട്ടികളുടെ പ്രായം പുറത്ത് വിട്ടിട്ടില്ല. അമ്മയുടെ തട്ടിപ്പ് അറിയാതെ മക്കള്‍ ഇരയാകുകയായിരുന്നു.

കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരതയ്ക്കും സാമ്പത്തിക തട്ടിപ്പ് നടത്തിയതിനുമാണ് ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്ത് ശിക്ഷിച്ചിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യനില വളരെ മോശമാണെന്ന് ഡോക്ടര്‍ന്മാര്‍ അറിയിച്ചു. ഭക്ഷണം നേരിട്ട് ട്യൂബിലൂടെ എത്തിക്കുകയാണ് ചെയ്യുന്നത്.

English summary
A woman in Britain was jailed on Monday for subjecting her children to unnecessary medical procedures so that she could claim hundreds of thousands of pounds in state benefits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X