Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്ളൈ ദുബായ് വിമാന അപകടം; രക്ഷപ്പെട്ട അനുഭവം തുറന്ന് പറഞ്ഞ് യുവതി

ദുബായ്: ഉറങ്ങിപ്പോയതിനാല്‍ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നഷ്ടങ്ങള്‍ സംഭവിച്ചവര്‍ ഉണ്ടാകും. എന്നാല്‍ ഉറങ്ങിയതു കൊണ്ട് മാത്രം ജീവന്‍ തിരിച്ച് കിട്ടിയ ഒരു റഷ്യക്കാരി തന്റെ അനുഭവം വെളിപ്പെടുത്തി . ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ ഫ്‌ളൈ ദുബായ് വിമാന അപകടത്തില്‍ നിന്നാണ് യുവതി രക്ഷപ്പെട്ടത് .

ദുബായില്‍ ഒരു സുഹൃത്തിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇല്‍വിര എസേവ(30) . അപകടത്തില്‍പ്പെട്ട ഫ്‌ളൈ ദുബായ് വിമാനത്തിലായിരുന്നു ഇല്‍വിരയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങേണ്ടിയിരുന്നത് . എന്നാല്‍ രാത്രി വൈകിയും പാര്‍ട്ടില്‍ പങ്കെടുത്തതിനാല്‍ ഇല്‍വിര ഉറങ്ങിപ്പോയി.

Fly Dubai

നാട്ടിലേയ്ക്ക് മടങ്ങേണ്ട വിമാനം അങ്ങനെ മിസ് ആയി . അതേ വിമാനം അപകടത്തില്‍പ്പെട്ടുവെന്ന് വാര്‍ത്ത വന്നതോടെ യുവതി ഞെട്ടിപ്പോയി. ഒരു പക്ഷേ കൃത്യസമയത്ത് താന്‍ ഉണര്‍ന്നിരുന്നെങ്കില്‍ ഈ ലോകത്ത് താനിന്ന് ഉണ്ടാകില്ലായിരുന്നല്ലോ എന്നാല്‍ ഇല്‍വിര പറയുന്നത് . തന്റെ അമ്മയുടെ പ്രാര്‍ത്ഥനയാണ് ജീവന്‍ രക്ഷിച്ചതെന്നും ഇവര്‍ പറയുന്നു . ഒരാഴ്ച കൂടി ദുബായില്‍ താമസിച്ച ശേഷമേ ഇനി നാട്ടിലേയ്ക്ക് മടങ്ങുന്നുള്ളൂ എന്നാണ് യുവതി പറയുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+