Get Updates
Get notified of breaking news, exclusive insights, and must-see stories!

3മാസം പ്രായമുള്ള കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു, കലികയറിയ അമ്മ കുഞ്ഞിനെ കുത്തി കൊല്ലാന്‍ ശ്രമിച്ചു

റിച്ച്മണ്ട്: മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു, കലികയറിയ അമ്മ കുഞ്ഞിനെ വെട്ടിയും കുത്തിയും മാരകമായി പരിക്കേല്‍പ്പിച്ചു. വിര്‍ജീനിയയിലാണ് സംഭവം നടക്കുന്നത്. 35കാരിയായ ലിയാ അരിംഗ്ടണ്‍ ആണ് മകളെ മാരകമായി പരിക്കേല്‍പ്പിച്ചത്.

കുഞ്ഞിനെ ക്രൂരമായി ആക്രമിച്ച യുവതിയെ ജാമ്യമില്ലാ വകുപ്പിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ച മുതല്‍ കുഞ്ഞിനെ നോക്കിയത് ലിയയായിരുന്നു. ഈ സമയത്തെല്ലാം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു. കരച്ചില്‍ നിര്‍ത്താന്‍ യുവതി പലതവണ ശ്രമിച്ച് നോക്കിയെങ്കിലും ഫലമുണ്ടായില്ല.

Blood, Knife

തുടര്‍ന്ന് അടുക്കളയില്‍ നിന്നും കറിക്കത്തിയെടുത്ത യുവതി കുഞ്ഞിനെ മാരകമായി വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. കുഞ്ഞിന്റെ വയറിന് താഴെ മാരകമായി പരിക്കേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ലിയയുടെ വീട്ടില്‍ മറ്റ് ബന്ധുക്കളും ഉണ്ടായിരുന്നു. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+